ടി ടി ഇ വന്നു ടിക്കറ്റ് ചെക്കു ചെയ്തപ്പോഴാണ് തലേന്ന് എത്ര കുലുക്കി വിളിച്ചിട്ടും ഞാൻ എണീക്കാത്തതും പിന്നെ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എത്തി നോക്കിയ ടിക്കറ്റ് അങ്ങേരു തന്നെ വലിച്ചെടുത്ത് നോക്കി തിരിച്ചു തിരുകി വെച്ചതും മാധവിയേടത്തി, നമ്മുടെ സുന്ദരി മദ്ധ്യവയസ്ക, കഥാരൂപത്തിൽ അവതരിപ്പിച്ചത്. എല്ലാരും പൊട്ടിച്ചി രിച്ചു. മാധവിയേടത്തി ചിരിക്കുമ്പോൾ അവരുടെ തടിച്ച മുലകൾ തുളുമ്പി. കൈകൾ ഉയർത്തി അഴിഞ്ഞ മുടി അവർ കെട്ടി വച്ചപ്പോൾ ആ വിയർത്തു കുതിർന്ന പച്ച ബ്ളൗസിന്റെ ഇരുണ്ട കക്ഷങ്ങളിൽ നിന്നും കൊതി പിടിപ്പിക്കുന്ന അവരുടെ വിയർപ്പുമണം കിറുങ്ങിയ തലയിൽ ചുറ്റിയടിച്ചു.
കുട്ട്യേ, നിന്റെ നാട് എവിടെയാ? എവിടെയാ നീ ഇറങ്ങുന്നത്… ഏടത്തി എന്നോട് കുറച്ചുകൂടി അടുത്തിരുന്ന് ചോദിച്ചു.
നാട് അങ്ങ് തെക്കാ ഏടത്തി. ഞാൻ പറഞ്ഞു. എവിടെ ഇറങ്ങണം എന്ന് തീരുമാനം ആയിട്ടില്ല.
ഏന്താപ്പോ ഇത്? എങ്ങോട്ടാ പോണേ എന്നറീല്യേ? അവർ അത്ഭുതം കൂറി.
ഞാൻ ചുമലുകൾ കുലുക്കി. ട്രെയിൻ പോകുന്നിടത്തേക്ക്…
ഏടത്തി അപ്പുറത്തെ സീറ്റിൽ ഇരുന്ന ഭർത്താവ് ശങ്കരേട്ടനോട് എന്തെല്ലാമോ കുശുകുശുക്കുന്നത് കണ്ടു. ആ മെലിഞ്ഞുണങ്ങിയ മനുഷ്യൻ എന്നെ ഒന്നു നോക്കി. കുറച്ചു കഴിഞ്ഞ് അങ്ങേരും അടുത്ത് വന്നിരുന്നു. ഇപ്പം ഞാൻ കെട്ടിയവൻറ്റെയും കേട്ട്യോളുടെയും നടുക്ക് തടവിലായി.
പിന്നെ അമർത്തിയ സ്വരത്തിൽ ചോദ്യവര്ഷം. കഴിയുന്ന വിധത്തിൽ സെല്ഫ് ഗോൾ വീഴാതെ തടുത്തു.