ഓഹോ.. നീ ആളു ഭയങ്കരനാണല്ലോടാ .
ഞാൻ സ്റ്റാഫ് റൂമിൽ നടന്ന കാര്യം പറഞ്ഞു.
ഉം… ശങ്കരേട്ടൻ മൂളി. അപ്പോ നടക്കുമോടാ?
തീർച്ചയായും.. ഏട്ടാ…
ശരി. നീ വാ.
പോണ വഴിയിൽ ഏട്ടൻ ശിങ്കിടി തണ്ടാന്റെ വീട്ടിൽ കയറി.
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ മൂന്നു കുടം അന്തിക്കള്ള്… ഉമ്മറത്ത്.
മാധവിയേടത്തി വന്നു.
ശങ്കരേട്ടാ.. എന്താണ് ഇത്? മാസത്തിൽ ഒരിക്കൽ അതല്ലേ പതിവ്?
മാധവീ.. ഇന്ന് ഒന്നാം തീയതി അല്ലേ?
ഈ ഏട്ടൻ…. ഞാനൊന്നും മിണ്ടണില്യ.
പിന്നെ എന്നോട്… നീ ചിരിക്കണ്ട. നിയ്യാ ഈ ഏട്ടന് വളം വെച്ച് കൊടുക്കണത്.
ശങ്കരേട്ടൻ ഏടത്തിയുടെ കൈയിൽ പിടിച്ചു.
ന്റെ മാധവീ… ദേഷ്യം വരുമ്പോൾ നിയ്യ് പിന്നെയും സുന്ദരി ആവണുണ്ട് ട്ടോ..
ഏടത്തിയുടെ മുഖം തുടുത്തു…. ഈ ഏട്ടൻ…. ചെക്കൻ നിക്കണത് കണ്ടില്യേ?
സാരല്യടോ… മത്സ്യം വല്ലതുമുണ്ടോ?
ഒണക്കമീനുണ്ട്. പിന്നെ മുട്ട പൊരിക്കാൻ പെണ്ണിനോട് പറയാം
അവളു പോയില്ല?
വീട്ടിൽ ആളില്ല. ഒമ്പതാവും വരുമ്പോൾ.
ശരി. നിയ്യ് ഒഴിക്കൂ…
ഏട്ടൻ തുണി മാറാൻ പോയി.