അങ്ങനെ അല്ല ടീച്ചർ. ചെക്കനെ ഒന്നു ഗൈഡ് ചെയ്തു നോക്കിയാൽ ചിലപ്പോൾ കര പറ്റും. പ്രതിഭ അവനുണ്ട്. അർപ്പണം… അതാണ് വേണ്ടത്. പിന്നെ ഒരു കാര്യം.
എന്താണ് മാഷേ? പറയൂ.
അതെങ്ങിനെ പറയും എന്നറിയില്ല.
എന്തായാലും പറയൂ മാഷേ..
അത്…അന്ന് വീട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ നമ്മുടെ ശങ്കരേട്ടൻ നല്ല സന്തോഷത്തിലായിരുന്നു.
ശങ്കരേട്ടൻ എപ്പോഴും ഒരു മുഖപ്രസാദം ഉള്ള ആളാണല്ലോ… ടീച്ചർ പറഞ്ഞു.
അങ്ങനെ അല്ല ടീച്ചർ. ഞാനുദ്ദേശിച്ചത് അന്ന് ടീച്ചറുടെ ഒപ്പം ഇരുന്ന് സംസാരിച്ചു, പിന്നെ ഇടയ്ക്കിടെ ചിരിച്ചു… അതിനു ശേഷം എന്തൊരു മാറ്റം ആണെന്നോ. ചെറുപ്പം ആയതു പോലെ. ഞാൻ ആലോചിച്ചു നോക്കിയിട്ട് ടീച്ചർ ആണ് അതിന്റെ കാരണം…
ആണോ മാഷേ… വരൂ… ഞങ്ങൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.
മകന്റെ ചിത്രങ്ങൾ നോക്കാൻ എന്ന വ്യാജേന ഞാൻ അവരുടെ അടുത്തിരുന്നു.
മാഷിന് അറീയ്യോ…
ടീച്ചർ…. നമ്മൾ മാത്രം ഉള്ളപ്പോൾ മാഷ് വിളി വേണ്ട. പേരു വിളിച്ചാൽ മതി.
അതു ശരി മാഷേ…അല്ല വിഷ്ണൂ. പിന്നെ എന്നെയും ആരുമില്ലെങ്കിൽ പേരു വിളിച്ചാൽ മതീട്ടോ..
ശരി.