എന്നെ കണ്ടാൽ ആരും ഒരു ഇരുപത്തിയാറ് വയസ്സിൽ കൂടുതൽ പറയില്ല!
ഒട്ടും ചാടിയിട്ടില്ലാത്ത എന്റെ വയറ് കണ്ടാൽ പ്രസവിച്ചതാണെന്നും പറയില്ല!
ഞാൻ ചെന്ന് കതക് തുറന്നതും കാക്ക തേങ്ങാപ്പൂള് കടിച്ചത് പോലുള്ള പരട്ട ഇളിയുമായി യൂണിഫോമിൽ സിറ്റൌട്ടിൽ നിൽപ്പുണ്ട് സർക്കിൾ ഇൻസ്പക്ടർ റോയി മാത്യു!
തലയിൽ വശങ്ങളിൽ മാത്രം ഉള്ള അൽപ്പം മുടിയുമായി മുടിയുടെ അതേ നിറത്തിലുള്ള ശരീരവും വലിയ കുടവയറുമായുള്ള അജാനുബാഹു!
എന്റെ സ്വന്തം ഭർത്താവ് റോയിച്ചായൻ!
“ഇതെന്താ റോയിച്ചാ ഈ നേരത്ത്….?”
ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെ വാക്കുകളിൽ തേൻ പുരട്ടി ഞാൻ ചോദിച്ചു.
“നീ ദേ ഇതങ്ങ് കൊണ്ടെ വെച്ചേ വിജിലൻസാന്നും മൈരാന്നും പറഞ്ഞ് മനുഷേന്റെ കഞ്ഞികുടി മുട്ടിക്കാനായി ഓരോരോ മൈരന്മാര് പാഞ്ഞ് നടക്കുവാ….”
റോയിച്ചൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പൊതി എടുത്ത് എന്റെ നേരേ നീട്ടി.
പൊതി കണ്ടാലറിയാം രണ്ട് കെട്ട് നോട്ട് പൊതിഞ്ഞിരിക്കുന്നതാണ്!
“ഞാൻ പോവാ…. ഇന്ന് എസ്പിയോഫീസിൽ ഒരു മീറ്റിങ്ങുണ്ട് ഉച്ചയ്ക് ഉണ്ണാൻ വരില്ല നീ കഴിച്ചോ…”
പറഞ്ഞതും റോയിച്ചൻ ചെന്ന് ജീപ്പിൽ കയറി.
ഞാൻ അകത്ത് കയറി ഒരു നെടുവീർപ്പോടെ കതകടച്ച് കുറ്റിയിട്ടു.
മക്കള് രണ്ടും ഊട്ടിയിൽ ബോർഡിംഗ് സ്കൂളിൽ നിന്നാണ് പഠനം. ഈ വലിയ വീട്ടീൽ ഞാൻ ഒറ്റയ്ക്! രാത്രി ഏതെങ്കിലും ഒരു നേരത്ത് റോയിച്ചൻ കുടിച്ച് ബോധമില്ലാതെ കയറി വരുന്നത് വരേയും!
തന്റെ സർക്കിൾ മുഴുവൻ വിറപ്പിയ്കുന്ന സിംഹമാണ് സി.ഐ റോയിമാത്യു എങ്കിലും ഞാൻ നേരേ ഒന്നിരുത്തി നോക്കിയാൽ റോയിച്ചന്റെ മുട്ടിടിയ്കും!
എന്റെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള തന്റേടം റോയിച്ചനില്ല താനും!
ചുണ്ടിൻകോണിൽ ഊറിയ ചെറുപുഞ്ചിരിയുമായി ഞാൻ ബെഡ് റൂമിൽ ചെന്ന് ഒരു ചെറിയ താക്കോലുമെടുത്ത് അടുക്കളയിലേയ്ക് നടന്നു.
പാദകത്തിൽ ഗ്യാസ് സ്റ്റൌവിനോട് ചേർന്നിരുന്ന ഇൻഡക്ഷൻ കുക്കർ എടുത്ത് മാറ്റിയ ഞാൻ കയ്യിലിരുന്ന വാക്വം സ്റ്റിക്കർ ഹുക്ക് ഇൻഡക്ഷന് അടിയിലായിരുന്ന ഒരടി സമചതുര ടൈലിന്റെ നടുവിൽ അമർത്തി ഒട്ടിച്ചു.
ആ ഹുക്കിൽ പിടിച്ച് ഉയർത്തിയപ്പോൾ ആ ടൈൽ ഇങ്ങ് പൊങ്ങി ഉയർന്ന് പോന്നു!