പോക്കറ്റടിക്കാരനും പീക്കിരി പെണ്ണും
Pockettadikkaranum Peekkiri Pennum | Author : Dhaneesh
“ഡാ ഞങ്ങൾ.വിട്ടേ “ ശ്യാം കണ്ണ് തുറന്നു നോക്കിയപ്പോയെക്കും അവരതും പറഞ്ഞു നടന്നിരുന്നു. “വല്ലാത്ത ചെറ്റകൾ അവർ ഷെയർ പറഞ്ഞോണ്ട ജോയിന്റ് അടിച്ചത് “ ശ്യാം പിറു പിറുത്തു.
വല്ലാത്ത ദിവസമായിപ്പോയി അല്ലെങ്കിൽ അച്ഛന് അലിക്ക തരാനുള്ള പൈസ ഇവന്മാരുടെ മുന്നിൽ വെച്ചു എനിക്ക് തരില്ലായിരുന്നു.
ശ്യാം ചിന്തിച്ചു. അലിക്ക തന്റെ മുന്നിൽ വെച്ചു അച്ഛനെ വിളിച്ചും പറഞ്ഞു ഇനി എന്തു ചെയ്യും ശ്യാം ആകെ ഡെസ്പ് ആയി ശ്യാം ഫോണെടുത്തു കിരണേ വിളിച്ചു “ഡാ നിനക്കൊരു 10000സെറ്റ് ചെയ്യാൻ പറ്റോ രണ്ടു ദിവസം കൊണ്ട് തിരികെ കൊടുക്കാം :” “ഒന്നുപോയെ ശ്യാമേ ഞാൻ അപ്പൊയെ പറഞ്ഞതല്ലേ അവന്മാർ ഊമ്പിക്കുമെന്ന് ‘എത്ര കിട്ടിയാലും നീ പഠിക്കില്ല.
കിരന്റെ വാക്കുകൾ കേട്ട് ശ്യാം ഒന്ന് കൂടി രോഷാകുലനായി “നിനക്ക് കഴിയില്ലെങ്കിൽ പറഞ്ഞാൽ മതി ഫോൺ വെച്ചിട്ടുപോയേ “. അതും പറഞ്ഞു ശ്യാം ഒരു ജോയിന്റ് എടുത്ത് വലിക്കാൻ തുടങ്ങി “എങ്ങനെയെങ്കിലും കാശു സങ്കടിപ്പിപ്പിക്കണം അല്ലെങ്കിൽ വീട്ടിൽ കേറ്റില്ല. ശ്യാം ആകെ മൂഡ് ഔട്ട് ആയി രണ്ടു സ്വിപ് വിട്ടുപോയെ കത്തിക്കയറി ശ്യാം പതുക്കെ എണീറ്റു ബൈക്കെടുത്തു സ്റ്റാർട്ടാക്കി “എവിടുന്നെങ്കിലും കുറച്ചു വെള്ളം കുടിക്കണം!അവൻ ഒരു കട ലക്ഷ്യ മാക്കി വിട്ടു.
ഒരു ജ്യൂസ് കുടിച്ചപ്പോഴാ കറക്കമൊന്നു വിട്ടത് ‘പിന്നെ പണത്തെ കുറിച്ചായി ചിന്ത അപ്പോഴാണ് അവൻ ശ്രദിച്ചത് ഒരു വയസായ സ്ത്രീ കയ്യിൽ പണമെന്നുന്നത് തൊട്ടടത്തു ഒരു യുവാവും ഉണ്ട് “കാശൊക്കെ റെഡിയല്ലേ അമ്മേ ഞാൻ ബസ്റ്റോപ്പിൽ ആക്കി തരാം അനൂപ് വിളിക്കണേൽ എന്റെ അന്വേഷണം പറയണേ
“ അയാൾ പറഞ്ഞു “അവൻ വിളിക്കണേൽ ഈ കാഷായച്ച കാര്യം പറയാനാ വിളിക്ക എന്തായാലും മോനെ വന്നത് അമ്മക്ക് സ്സഹായമായി “ആ വയസായ നന്ദി അറിയിച്ചു “സാരമില്ല അവൻ എല്ലാ കടങ്ങളും തീർക്കാനല്ലേ പോയത് പിന്നെ ഞങ്ങളൊക്കെ ഇവിടില്ലേ അമ്മക്ക് മക്കളായിട്ട് “അവൻ പറഞ്ഞു “ദാ ബസ് വന്നു അമ്മക്കയറട്ടെ മോനെ കാണാം” അത് അവരെ നോക്കി നിന്നിരുന്ന ശ്യാം ആ സ്ത്രീയുടെ പിറകെ ബസിൽ കയറി !ശ്യാമിന്റെ മനസ്സിൽ ഒന്നേ ഉണ്ടായിയിരുന്നുള്ളൂ ആ പണം തട്ടണം തള്ളയുടെ കയ്യിൽ കവരാണ് ഉള്ളത് അതിലാണ് പണമടങ്ങിയ പെയ്സ് ഇട്ടതു!