എന്ത് പക്ഷെ….. ? പലരിൽ നിന്നും ഒന്നിച്ചാണ് ആ ചോദ്യം ഉയർന്നത്….
അല്ലാ… ഇതൊന്നെ ഉള്ളോ….. ഒരെണ്ണം കൂടി വേണമായിരുന്നു…..
അമ്പട ഭയങ്കരാ…. ഫോൺ പോലുമില്ലാത്തവന് രണ്ട് ഫോണോ…. നീയാള് കൊള്ളാമല്ലോടാ…… പത്മിനിയാന്റി പറഞ്ഞു….
ഐ ലൈക് ദാറ്റ് സ്പിരിറ്റ് മാൻ….. അങ്കിൾ തലയറഞ്ഞ് ചിരിച്ചു….. കൂടെ എല്ലാവരും….
അപ്പോഴേക്കും ഇലയിട്ടിരുന്നു….. എല്ലാവരും ഒന്നിച്ചിരുന്ന് കളിയും ചിരിയുമായി ഊണ് കഴിച്ചു ……എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു…. ഊണ് കഴിഞ്ഞ് സ്വീകരണമുറിയിലെ സോഫയിൽ എല്ലാവരും വട്ടത്തിൽ ഇരിക്കുമ്പോൾ അങ്കിൾ സംസാരിച്ച് തുടങ്ങി….
കുറെ വർഷങ്ങളായി ഞാനൊരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത അവസ്ഥ…. ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ഒരു അവസ്ഥ…. ഒന്ന് ആത്‍മഹത്യ ചെയ്യാൻ പോലും പരസഹായം വേണ്ടി വന്ന അവസ്ഥ…. അതെന്നെ വല്ലാതെ കീഴ്പെടുത്തി…. നിങ്ങളെയെല്ലാം അത് വിഷമിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം…. ഇന്നിപ്പോൾ ഈ വീൽചെയറിലും നിങ്ങളോട് ഇടപഴകുമ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു …. അത് സന്തോഷം കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി….. ഇനി അങ്ങിനെ തന്നെ ആയിരിക്കുമെന്ന് ഞാൻ വാക്ക് തരുന്നു…. പിന്നെ മാളൂട്ടി….
എന്താ അങ്കിൾ…..
നീ എനിക്ക് ചില സഹായങ്ങളൊക്കെ ചെയ്‌താൽ നിനക്ക് പഠിക്കാൻ പോകാം…
അതെന്താ അങ്കിൾ….
എനിക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന ചെയറില്ലേ ….. അതൊരെണ്ണം വാങ്ങിക്ക്… ഒപ്പം അത് കയറ്റാവുന്ന ഒരു കാറും…. ഇനിമുതൽ ഞാൻ ഷോപ്പിൽ പോകാൻ തുടങ്ങുകയാണ്….
എല്ലാവരിലും അതുണ്ടാക്കിയ ആഹ്ലാദം ചെറുതല്ലായിരുന്നു…… ആന്റി അങ്കിളിനെ കെട്ടിപ്പിടിച്ച് കരഞ്ഞു… മാളുവും ജയശ്രീ ആന്റിയും പസ്പരം കൈകോർത്ത് കണ്ണീരൊഴുക്കി…. മുത്തശ്ശൻ നെഞ്ചിൽ കൈവച്ച് ഭഗവാനെ വിളിച്ചൂ … എന്റെ ഭഗവാനേ …….
എടീ പപ്പീ…. ആനന്ദ കണ്ണീരാണെങ്കിലും ഇത് കുറെ കൂടുതലാടി…. കാലനക്കാൻ വയ്യാത്ത ഭർത്താവ് ജോലിക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അവളുടെ സന്തോഷം കണ്ടില്ല…. എന്ത് ദുഷ്ടയാടി നീ… അങ്കിൾ കളിയാക്കികൊണ്ട്…ആന്റിയെ ഇറുക്കെ പിടിച്ചു …. ആ കണ്ണും നിറഞ്ഞിരുന്നു…. എല്ലാവരും അങ്കിളിന്റെ വർത്തമാനം കേട്ട് കണ്ണീരിനിടയിലൂടെ ചിരിച്ചു…..
അപ്പോൾ സമയം വൈകി ഞങ്ങളിറങ്ങട്ടെ….. അച്ഛൻ ചോദിച്ചു….
തിരക്കായോ…. വൈകീട്ട് പോയാൽ പോരെ…. മുത്തശ്ശൻ ചോദിച്ചു…
അങ്ങിനെ പറയാതെ അച്ഛാ….. ഞാനൊന്ന് ആളയച്ചപ്പോഴേക്കും വരാൻ മനസ്സ് കാണിച്ചല്ലോ…. അത് തന്നെ ഭാഗ്യം…. ഇനിയും ഇടക്കിറങ്ങണം …. അങ്കിൾ പറഞ്ഞു… താങ്ക്സ് മാഷേ….
ഓ അതിലൊന്നും കാര്യമില്ലെടോ…. ഞാനിവിടെ വരാനാണ് നിശ്ചയമെങ്കിൽ താനാളയച്ചില്ലെങ്കിലും വന്നിരിക്കും ….