സത്യമായിട്ടും….. ?
അതെ….?
അപ്പൊ ആരാ ഈ രൂപ….?
ഓഹ് …. അപ്പോൾ അവളാണ്…. ചങ്കത്തി …മിസ്സ് ചെയ്യുന്നൂ എന്നും പറഞ്ഞ് ഇന്നലെയും വിളിച്ചവളാ…. അവളിത് പറഞ്ഞില്ലല്ലോ….
രൂപ….
ആ രൂപ…. ഇനി അവളേയും നിനക്കറിയില്ല എന്നാണോ…?
ഏയ്…. എനിക്കറിയാം…. എന്റെ സ്‌കൂൾ ബാച്ച് മേറ്റാണ്….
വെറും സ്‌കൂൾ മേറ്റ് ….?
അല്ല ബെസ്റ്റ് ഫ്രണ്ട്…..
ഫ്രണ്ടോന്നുമല്ല….. ആന്റി ഇത് നോക്കിക്കേ….. അവൾ ഫോൺ ആന്റിയെ കാണിച്ചു ….
ജയശ്രീ ആന്റിയും എത്തി നോക്കി….
ഇതവളല്ലേ …. രൂപ….
അതുതന്നെ….. മാളു പറഞ്ഞു…. ഈ ഫോട്ടോ നോക്കിക്കേ…. ഇങ്ങിനെയാണോ ഫ്രെണ്ട്സ്…. ഇത് കണ്ടാൽ പ്രണയജോടികളെ പോലുണ്ട്….. അല്ലെ ആന്റി….?
നീയൊന്ന് ചുമ്മാതിരി പെണ്ണേ ….? ജയശ്രീ ആന്റി പറഞ്ഞു….
ശരിയാടി ….. ഇത് ഇവർ തമ്മിലെന്തൊ ചുറ്റിക്കളിയുണ്ട് ….. എഴുതിയിരിക്കുന്നത് കണ്ടില്ലേ…. “ഇപ്പോൾ നീയെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഉണ്ണീ…….. നാളത്തെ നിന്റെ പിറന്നാൾ ഏദൻ തോട്ടത്തിൽ നമുക്ക് ഒന്നിച്ചാഘോഷിക്കാമായിരുന്നു….. പക്ഷേ നിനക്കിപ്പോളതിന് കഴിയില്ലല്ലോ ….. എന്റെ പ്രിയപ്പെട്ടവന് മുൻകൂർ ജന്മദിനാശംസകൾ …..” ഉം…. കൊള്ളാമല്ലോടാ….സുന്ദരിക്കുട്ടി….
അതുമാത്രമോ ….. ആ കെട്ടി പിടുത്തം കണ്ടില്ലേ….. ?
ശരിയാ….
എനിക്ക് കാണാനാവാത്ത വിധം ഒളിപ്പിച്ച് വച്ചാണ് സംസാരം…. എങ്കിലും ചിത്രവും പോസ്റ്റുമെല്ലാം എനിക്ക് ഊഹിക്കാൻ കഴിഞ്ഞു…. ഇതവളല്ലേ എന്ന ആന്റിയുടെ ചോദ്യത്തിൽ നിന്നും ഇവർക്കെല്ലാം അറിയുന്ന ആളാണ് രൂപ….. പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇവർക്ക് മനസ്സിലാക്കാൻ കഴിയുമോ ആവോ…?
എന്താടാ ചമ്മി നിക്കുന്നത്…. കള്ളം പൊളിഞ്ഞതിന്റെ ആണോ….? മാളു തിരക്കി…
ഏയ് ഒന്നുമില്ല…..
നീയിങ്ങ് വന്നേ…. നിനക്ക് ഞാൻ വച്ചിട്ടുണ്ട്…. അവളെന്റെ കയ്യിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി…. മുറിയിലെത്തി അവിടുണ്ടായിരുന്ന ഒരു കസേരയിലേക്ക് എന്നെ ബലമായി ഇരുത്തി അവൾ കസേരയുടെ രണ്ട് കയ്യിലും പിടിച്ച് കുനിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി…. അപ്പോൾ ആ മുഖത്ത് ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു ……. അവൾ അടുത്ത് കിടന്ന കട്ടിലിലേക്കിരുന്നു….. പിന്നെ മെല്ലെ പറഞ്ഞു….