കൺഗ്രാറ്റ്സ് ശ്രീസുധ….ഡിബേറ്റ്ൽ വിജയിച്ചതിന്….. പക്ഷെ…. അവൾ ഒന്ന് നിർത്തി … ബ്രദറിനെ രക്ഷിക്കാൻ ഇത്ര അഭിനയമൊന്നും വേണ്ട… ഞങ്ങളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല…. ഓകെ ….? പിന്നെ ഗോവർദ്ധൻ… ഗോ ആൻഡ് എൻജോയ് യുവർ സിസ്റ്റേഴ്സ് വിക്ടറി…. ബട്ട് ഡോണ്ട് ഫോർഗെറ്റ് ദാറ്റ് ഷി ഈസ് നോട്ട് ബിലോങ്‌സ് ടു അവർ സ്‌കൂൾ…. അവൾ തിരിഞ്ഞ് നടന്നു…. ഷെയിം ലെസ്സ് പീപ്പിൾ …. അവളും കൂട്ടുകാരികളും ചാടിത്തുള്ളി പോയി…. ചുറ്റും നിന്നവരും പിരിഞ്ഞുപോയി….. ഞാനും സുധയും അച്ഛനും മാത്രം ശേഷിച്ചു…..
സോറി ഉണ്ണി…. സുധ എന്റെ കയ്യിൽ പിടിച്ചു ….. ഞാൻ കുതറി കൈ വിടീച്ചു ….
അത് നീ കാരണമല്ല സുധ…. എനിക്കറിയാം… ഇതെന്റെ വിധിയാണ്…. ഞാൻ ശബ്ദമില്ലാതെ കരഞ്ഞു….
മോനെ… അച്ഛന്റെ കൈ എന്റെ തോളിൽ വീണു…. നിനക്കെന്താണ് പറ്റിയത്… നിന്റെ അറിവുകൾ പുറത്തെടുക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് നീ പഠിക്കുന്നത് ….
അറിയില്ല…. എന്റെ ശബ്ദം ഉയർന്ന് ഒരു അലർച്ച പോലെ ആയി… എനിക്കറിയില്ല…. മൂന്നാം ക്ലാസ്സിലെ ആ ഉച്ചക്ക് ശേഷം ഞാനാരാണ്…. എന്തിനാണ്… എന്നെനിക്കറിയില്ല… ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി അറിയില്ല… എന്നിട്ടും ഞാൻ കുറ്റക്കാരനായി… നാട്ടുകാരുടെ മുൻപിൽ …. ബന്ധുക്കളുടെ മുൻപിൽ… സഹോദരങ്ങളുടെ മുൻപിൽ…. എല്ലാം…. …….എല്ലാത്തിൽ നിന്നും ഒളിച്ചോടി…. അല്ല എന്നെ ഇങ്ങോട്ട് മാറ്റി നിർത്തി അച്ഛനും എന്നെ ഒഴിവാക്കി…. ഇപ്പോൾ ഞാനറിയാത്ത തെറ്റിന്… ഇവിടെയും… ഞാൻ പൊട്ടിക്കരഞ്ഞു…. ശരിയാണ് എനിക്ക് അറിയില്ല മറ്റുള്ളവരുടെ മുൻപിൽ എനിക്കെന്താണ് പറ്റുന്നത് എന്ന് ….. പക്ഷെ …. അതിനേക്കാൾ ഭയങ്കരമാണ് ഈ അപമാനം…. എനിക്കെന്റെ വിഷയം അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം പരാജയമാണ്… പക്ഷെ അവിടെയും നിങ്ങളുടെ സാന്നിദ്ധ്യം ….എന്തിനാണിതെല്ലാം….
ഞാൻ കുഴഞ്ഞ് നിലത്തേക്കിരുന്നു…..
അച്ഛൻ വീണ്ടും എന്നെ പിടിക്കാൻ വന്നു… നിറഞ്ഞ മിഴികൾ കൂർപ്പിച്ച് ഞാൻ അച്ഛനെ നോക്കി… എന്റെ മുഖം വലിഞ്ഞ് മുറുകി….
വേണ്ട…. വേണ്ട.. എന്നെ തൊടേണ്ട…. അറിയിയ്ക്കാതെ വന്നവർക്ക് പോകാം…. എന്നെ ഒന്ന് ഒറ്റക്ക് വിടൂ…. അച്ഛൻ പിടിവിട്ടു….. ഞാൻ മുട്ടുകാലിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു…. എത്ര സമയം എന്നറിയില്ല… എന്റെ തോളിൽ ഒരു കര സ്പർശം ഞാനറിഞ്ഞു….
മോനെ…. ചെവിയിൽ മന്ത്രിക്കുന്ന സ്വരം…. ‘അമ്മ…. അമ്മയുടെ സ്വരം ….വർഷങ്ങൾക്ക് ശേഷം….
അമ്മേ …. ഞാൻ പിടഞ്ഞെണീറ്റു…. അമ്മേ …. ഞാൻ ചുറ്റും പരതി… ഇല്ല… ആരുമില്ല…
മുൻപിൽ കാതറീൻ മിസ്സ് ….
മോനേ …. അതെ…… അതവരാണ് വിളിച്ചത്…. ഞാൻ അവരെ തുറിച്ച് നോക്കി…
വരൂ… അവർ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു…. ആ ശബ്ദത്തിന്റെ ആകർഷണത്തിൽ ഞാനറിയാതെ അവരെ പിന്തുടർന്നു…. പോർച്ചിൽ അവരുടെ കാറിന്റെ പിൻവാതിൽ തുറന്ന് എന്നെ അകത്തേക്ക് തള്ളി…. ഞാൻ കയറി…. ഒപ്പം അവരും….. ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു ….