ഐ ആം റിയലി സോറി…. എന്റെ മുഖം വീണ്ടും കുനിഞ്ഞു….
ങ്ഹേ … എന്താ നീ പറഞ്ഞത്…. അവളുടെ ശബ്ദം പതിവിന് വിപരീതമായി ഉറച്ചതായിരുന്നു….
സോറി…..
മുഖത്ത് നോക്കി പറയടാ…. അവൾ പല്ല് കടിച്ച് പറഞ്ഞു….
ഞാൻ മെല്ലെ മുഖം ഉയർത്തി….
ഐ ആം സോറി രൂപ… എക്സ്ട്രീംലി …..
ട്ടേ ….. രൂപയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു…
.
അവന്റെ ഒരു സോറി…. സ്വന്തം സ്‌കൂളിനെയും സഹപാഠികളെയും വഞ്ചിച്ചിട്ട് അവന്റെ ഒരു സോറി….. പോടാ നാണം കെട്ടവനെ…. സ്വന്തം സ്റ്റെപ് സിസ്റ്ററിന്റെ വിജയത്തിനായി സ്വയം തോറ്റ് കൊടുത്തിട്ട് സോറിയുമായി വന്നിരിക്കുന്നു… നാണം കെട്ടവൻ….
ഞാൻ ഞടുങ്ങി പോയി….
ഇതൊന്നും ആരും അറിയില്ല എന്നായിരിക്കും സാറിന്റെ വിചാരം….
ഞാനാകെ തകർന്ന് പോയി…. ആരാണത് ….സുധയോ…. എങ്ങിനെ… ഇവിടെ….ഞാൻ കണ്ടത് പോലും ഇല്ലല്ലോ….
ഇനി നിനക്കറിയില്ലാ എന്നാണോ ഗോവർദ്ധൻ…. ദേഷ്യം സങ്കടത്തിലേക്ക് മാറുന്ന ശബ്ദത്തിൽ രൂപ ചോദിച്ചു….
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി…
എനിക്കറിയില്ല… ഞാൻ അറിഞ്ഞിട്ടില്ല…. സത്യം… ഞാൻ വിങ്ങിപ്പൊട്ടി തുടങ്ങി….
പിന്നെ നീ അറിയാതെ …..രാവിലെ ഡിബേറ്റ് ന് കയറും മുൻപ് നിന്റെ അച്ഛനാണ് എന്നെ തിരക്കി വന്നത് …. നിന്റൊപ്പം പങ്കെടുക്കുന്ന എന്നെ പരിചയപ്പെടാൻ….
എനിക്കറിയില്ല…. ഞാനറിഞ്ഞിട്ടില്ല….ഞാൻ സ്വരമുയർത്തി…
നീ ഒച്ച വക്കണ്ട ഗോവർദ്ധൻ…. നിന്റെ അച്ഛനിവിടെ വന്നത്… സിസ്റ്റർ ഡിബേറ്റ്ൽ പങ്കെടുക്കുന്നത് ഒന്നും നീയറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക……….
എന്നോട് ഈഗോ ഉണ്ടായിരുന്നെങ്കിൽ നിനക്ക് പിന്മാറാമായിരുന്നു… അല്ലെങ്കിൽ നീ ആവശ്യപ്പെട്ടിരുന്നു എങ്കിൽ ഞാനെപ്പൊഴേ മാറിയേനെ… അപ്പൊ അതല്ല …. നീ അവൾക്ക് വേണ്ടി മനപൂർവ്വം തോറ്റതാണ്…. ചതിയൻ… നീയൊരു ചതിയനാണ് ഗോവർദ്ധൻ… ചതിയൻ… രൂപ പൊട്ടിക്കരഞ്ഞു…..
അല്ല…. ഉണ്ണി ചതിയനല്ല …..പിന്നിൽ നിന്നും ഒരുറച്ച ശബ്ദം…. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി… അപ്പോഴാണ് ചുറ്റും സ്‌കൂളിലെ കുട്ടികളെല്ലാം കൂടിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായത്… ശബ്ദം കേട്ട് രൂപയും മുഖമുയർത്തി…. ചുറ്റും കൂടിയ ആളുകളെ തള്ളിമാറ്റി… സുധ എന്റെ അരികിലേക്ക് വന്നു… ഒപ്പം അച്ഛനും….
ഉണ്ണി ചതിയനല്ല ….സുധ ആവർത്തിച്ചു …. ഞാനിവിടെ ഡിബേറ്റ്ൽ പങ്കെടുക്കുന്ന വിവരം അവനറിയില്ല…. അവന്റെ അച്ചൻ ഇവിടെ വന്ന കാര്യം പോലും അവനറിയില്ല….
രൂപയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിടർന്നു…. പിന്നെ അവൾ ഒരു ദീര്ഘനിശ്വാസം വിട്ടു…