മിസ്സിന്റെ ഉള്ളിൽ സങ്കടമുണ്ടായിരുന്നു എങ്കിലും ഭാവിച്ചില്ല….. എനിക്കും വേദന ഉണ്ടായിരുന്നു….. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ അത്രത്തോളം എന്നെ മാറ്റിമറിച്ചിരുന്നു….. എന്നെ ഹോസ്റ്റലിൽ വിട്ട് അവർ മടങ്ങി പോയി….
അതിന് ശേഷം എന്റെ പുതിയ മുഖം കണ്ട് സ്‌കൂളിലുള്ള എല്ലാവരും അന്തം വിട്ടു…. ആരുടെയും മുഖത്ത് പോലും നോക്കാത്ത ഞാൻ എല്ലാവരോടും സംസാരിക്കാൻ തുടങ്ങി…. എന്നാലത് ഒട്ടും കൂടുതലും ഒട്ടും കുറവുമായിരുന്നില്ല…. കാത്തി മിസ്സിനോട് മനസ്സ് തുറന്ന പോലെ എനിക്ക് ആരോടും മനസ്സ് തുറക്കാൻ കഴിഞ്ഞിരുന്നില്ല… എങ്കിലും മുൻപത്തെ ഞാനും ഇപ്പോഴത്തെ ഞാനും തമ്മിൽ വലിയ വിത്യാസം ഉണ്ടായിരുന്നു…..
രൂപ ഒരാഴ്ചക്ക് ശേഷം എന്നെ തേടി വന്നു…. വന്ന പുറകേ … സ്‌കൂളാണെന്ന് പോലും ചിന്തിക്കാതെ എന്നെ കെട്ടി പിടിച്ചു ….
ഫ്രണ്ടല്ലെടാ….. സിസ്റ്റർ… ആ സ്ഥാനമെങ്കിലും താടാ… അവൾ ചെവിയിൽ പറഞ്ഞു…..
ക്ലാസ്സിലെ മുഴുവൻ പേരും നോക്കി നിൽക്കെ ഞാനും അവളെ കെട്ടിപ്പിടിച്ചു ….
പിന്നെ അവളുടെ ചെവിയിൽ മന്ത്രിച്ചു…ആയിക്കോട്ടെ നേർപെങ്ങളെ …..
എന്നാ നേരാങ്ങള വാ …. എനിക്കൊരു ഐസ്ക്രീം വാങ്ങിത്താ …
അവളെന്റെ കയ്യിൽ പിടിച്ച് നടന്നു… ഞാൻ ചുറ്റും നോക്കുമ്പോൾ എതിർവശത്തെ ബ്ലോക്കിൽ നിന്ന് കാത്തി മിസ്സ് ചിരിക്കുന്നു… ഞാനും ചിരിച്ചു… അവർ നടക്കട്ടെ എന്ന് തലയാട്ടി… എന്റെ കാര്യം പോക്കാണെന്ന് ഞാനും….
ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു…. അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല… ഒരു നേരിയ കുറ്റബോധം…. പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു …. അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു…..
**** ***** *****
അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു… ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു…. കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്…. അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു…. പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു…. പത്ത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട …. എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…..
തുടരും……