പിന്നെ അവിടൊരു പൊട്ടി ചിരി ആയിരുന്നു…. വൈകുന്നേരം ആയത് അറിഞ്ഞതേ ഇല്ല…. കളിയും ചിരിയും തമാശകളും ഒക്കെയായി… ഇതിനിടെ ഡോക്ടറെ അവരുടെ ആവശ്യപ്രകാരം ഞാൻ ആന്റി എന്ന് വിളിച്ച് തുടങ്ങി….
ഇടക്കൊക്കെ ഒറ്റക്ക് കാണുമ്പോൾ രൂപയുടെ കണ്ണിലെ തിളക്കവും എന്നോട് തട്ടിമുട്ടി നിൽക്കാനുള്ള ശ്രമവും ഞാൻ ശ്രദ്ധിച്ചു…. മറ്റുള്ളവരും അത് ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി… എന്നാൽ അവർ അറിഞ്ഞ ഭാവം നടിച്ചില്ല …. അവളുടെ ആ പെരുമാറ്റം മാത്രം എന്നെ അസ്വസ്ഥനാക്കി…. അത് ഡോക്ടർ കൃത്യമായി തിരിച്ചറിഞ്ഞു… വൈകീട്ടത്തെ ചായക്ക് ശേഷം അവർ പിരിയാൻ തുടങ്ങി….
ഉണ്ണീ നീ വന്നേ ….. ആന്റി എന്നെ വിളിച്ചൂ …പിന്നെ പുറത്തേക്ക് നടന്നു…. ഞാൻ മറ്റ് രണ്ടുപേരെയും നോക്കി… രൂപയുടെ മുഖത്ത് ഒരു വിളറിയ ചിരി…. മിസ്സെന്നോട് ചെല്ലാൻ കണ്ണ് കാണിച്ചു ….
എന്താ ആന്റി ….. പിന്നിലെ മണ്ഡപത്തിലേക്ക് നടന്ന ആന്റിയുടെ ഒപ്പമെത്തി ഞാൻ ചോദിച്ചു….
വരൂ നമുക്കവിടെ പോകാം…
മണ്ഡപത്തിൽ എത്തിയിട്ടും അവർ ഒന്നും പറഞ്ഞില്ല…. അവരുടെ മനസ്സിൽ എന്തോ കണക്ക് കൂട്ടലുകൾ നടക്കുന്നതായി തോന്നി …. എനിക്കവരുടെ ഗൗരവം തുടിക്കുന്ന മുഖം അല്പം അസ്വസ്ഥത ഉണ്ടാക്കി…. ഞാൻ അവരുടെ കയ്യിൽ മെല്ലെ പിടിച്ചു …. ആന്റി…
അവരെന്റെ കൈ ഇരു കൈകളാലും ചേർത്ത് പിടിച്ചു … പിന്നെ ഒരു വരണ്ട ചിരി ചിരിച്ചു….
ഉണ്ണീ… ഞാനൊരു സൈക്യാട്രിസ്റ്റാണ് …. ഞാൻ സ്വയം തിരഞ്ഞെടുത്ത തൊഴിൽ എന്നതിനാൽ തന്നെ അതെന്റെ പാഷനാണ്…. അതിനാൽ തന്നെ അതിൽ അല്പം വൈദഗ്ദ്യം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം….
അതിനെന്തുപറ്റി ആന്റി… എന്റെ പെരുമാറ്റത്തിലെന്തെങ്കിലും കുഴപ്പം….. അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടോ…. ശരിക്കും ഞാനിന്നലെ സന്ധ്യ മുതലാണ് ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ തുടങ്ങിയത്… അതിന്റെ കുഴപ്പം എന്തെങ്കിലും…. ?
ഹേയ് അതല്ല… ഉണ്ണീ…. നിനക്ക് ഒരു കൗൺസിലിംഗ് നൽകണമെന്ന് ഇന്നലെ മിസ്റ്റർ എഡ്‌വിൻ നേരിട്ടും, കാത്തി ഫോണിലും ആവശ്യപ്പെട്ടിരുന്നു…. എന്നാൽ നീ തന്നെ നിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നെനിക്ക് ഈ പകൽ തെളിയിച്ചു… നീ ഇതുപോലെ തന്നെ പോയാൽ മതി…. കാത്തി നിനക്ക് പകർന്ന് തന്ന ആത്മവിശ്വാസം നീ കാത്തുസൂക്ഷിക്കുക….. പക്ഷെ….
എന്താണ് ആന്റി ധൈര്യമായും പറഞ്ഞൊളൂ…. എന്റെ കുറവുകൾ നിങ്ങൾ പറഞ്ഞ് തന്നാലേ എനിക്കറിയൂ…. അതെന്റെ കുറ്റമായാലും എനിക്ക് ഫീൽ ചെയ്യില്ല… കാരണം ഞാനിനി തളരില്ല… എന്നോട് എന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇങ്ങനെ ഇടപഴകിയത് നിങ്ങൾ മാത്രമാണ്… പ്ലീസ് പറയൂ.. ആന്റി…
അതല്ല ഉണ്ണീ… നിന്റെ ഈ ആത്മവിശ്വാസം മാത്രം മതി നിനക്ക്… എന്റെ പ്രശനം അതല്ല…
പിന്നെ …