അവർ അകത്തേക്ക് വന്നപ്പോൾ ഞാൻ എഴുന്നേറ്റു…..
ആഹ് ഇവനാണോ നീ പറഞ്ഞ രോഗി…. അവരെന്നെ കൂർപ്പിച്ച് നോക്കി മിസ്സിനോട് ചോദിച്ചു….
ഉം … ഇവൻ തന്നെ…. രൂപയെ അടക്കി പിടിച്ച് മിസ് പറഞ്ഞു…
ഞാൻ മൂന്ന് പേരെയും നോക്കി….അവരുടെ മുഖത്ത് ഗൗരവം …. മിസ്സിന്റെ മുഖത്ത് ചിരി …. ഇപ്പോഴെങ്ങിനെയുണ്ട് എന്ന ഭാവം.. .രൂപയുടെ മുഖത്ത് ദേഷ്യം കലർന്നിരിക്കുന്നു….
ഇവനിവിടുന്ന് പോയില്ലേ… അവൾ ചോദിച്ചു….
അങ്ങിനെ വിടാൻ പറ്റുമോ … ഇന്നലെ നിന്നെ അപമാനിച്ചവൻ അല്ലെ ഇവൻ …. ഇവനെ ഇന്ന് നിങ്ങൾ ശരിക്കൊന്ന് കൈകാര്യം ചെയ്തിട്ട് വിടാമെന്ന് കരുതി….
നന്നായി ഡോക്ടർ പറഞ്ഞു…. എന്റെ കുട്ടിയെ അപമാനിച്ചവൻ അങ്ങിനെ പോകണ്ട… ഇവനൊരു പണി കൊടുത്തിട്ട് വിട്ടാൽ മതി… എടാ ഈ കവറൊക്കെ കൊണ്ട് പോയി വക്ക് .. അവർ ചില കവറുകൾ എന്റെ നേരെ നീട്ടി…
ശരി ഡോക്ടർ… ഞാനവ വാങ്ങി…
ഡോക്ടറോ…? അവർ തിരക്കി…
പിന്നെ എന്നെ ചികിത്സിക്കാൻ വന്ന ഡോക്ടറല്ലേ… ഞാൻ ചിരി മറച്ച് വച്ച് ചോദിച്ചു…. പിന്നേ മിസ്സിനെ കൂടി ഒന്ന് ശരിക്കും ഒന്ന് നോക്കണേ … ഇവിടെ ചിലർ രാവിലെ മുതൽ വേറെ ലെവലിലാ…. മണം പിടുത്തവും ഒക്കെ ആയിട്ട് … എന്തോ കുഴപ്പമുണ്ട്… അല്ല എന്റെ ചികിത്സ കഴിഞ്ഞ് മതി….
ഞാൻ ഡൈനിങ് മുറിയിലേക്ക് നടന്നു…. ഭക്ഷണമാണ് പൊതിയിലെന്ന് മണം കിട്ടിയപ്പോഴേ മനസ്സിലായി… എല്ലാം ടേബിളിൽ വച്ച് ഞാൻ തല ചെരിച്ചവരെ നോക്കി….. അന്തം വിട്ട് നിൽക്കുകയാണ് അവർ… മിസ്സാകട്ടെ അറിയാതെ മൂക്കിൽ വിരൽ വച്ചിട്ടുണ്ട്…
അതേ എങ്ങനാ പരിപാടി ഭക്ഷണം കഴിഞ്ഞിട്ടാണോ …. അതോ… വെറും വയറ്റിലോ…. എനിക്ക് വിശക്കുന്നുണ്ട്…. രാവിലെ നാലരക്ക് എഴുന്നേറ്റതാ…. ഞാൻ ഉറക്കെ പറഞ്ഞു….
എടാ … എടാ … നീ ഇവിടെ രണ്ട് പേർ വന്നത് കണ്ടില്ലേ…. മിസ്സ് ചോദിച്ചു….
അതിനെന്താ… മിസ്സിന്റെ വീട്ടിൽ അതിഥികൾ വരുന്നു… ഞാനാദ്യം വന്നു… ഇന്നലെ … ഇപ്പോൾ ഒരു ഡോക്ടറും… വേറൊരു പെണ്ണും… അതിന് മിസ്സല്ലേ ശ്രദ്ധിക്കേണ്ടത്…. ഞാനാണോ….
എടാ …. മിസ്സന്തോ പറയാൻ തുടങ്ങി…
വേറൊരു പെണ്ണോ…. നിനക്കെന്നെ അറിയില്ലെടാ…. രൂപ ഇടക്ക് കയറി അലറി കൊണ്ട് എന്റെ അടുത്തെത്തി…
നല്ല പരിചയമുള്ള ശബ്ദം …. ആരാ മിസ്സെ ഇത്… ? നമ്മുടെ സ്‌കൂളിൽ ഉള്ളതാണോ…..
അല്ലെടാ …. ഞാനിന്ന് ജയിലിൽ നിന്ന് ഇറങ്ങിയേ ഉള്ളു നിന്നെ കൊല്ലാൻ…. അവളെന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു ….