എന്താ മിസ്സ് … അവർ എഴുന്നേറ്റ് അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു….
ഇതുവരെ നീ എന്നോട് ചെയ്തത് തന്നെ…. സംസാരം .. ഇടപഴകൽ …എല്ലാവരോടുമല്ല…. തത്കാലം നിന്നെ അംഗീകരിക്കുന്നവരോട്…. പിന്നെ നിനക്ക് കംഫർട്ടബിൾ ആയി തോന്നുന്ന ആരോടും…. പതിയെ നിന്റെ മനസ്സ് അത്തരത്തിലുള്ളവരെ സ്വയം തിരിച്ചറിയും…. പക്ഷെ…
കുസൃതിയോടെ നിർത്തി… എന്നെ തിരിഞ്ഞ് നോക്കി…
ഞാൻ ചോദ്യ ഭാവത്തിൽ നോക്കി….
അതേ …. നീ നിന്റെ വിർജിനിറ്റി സൂക്ഷിക്കണം കേട്ടോ…. ? അവർ പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി….
എനിക്കും ചിരിവന്നു…. ഞാൻ പൂളിന് സമീപത്തെ പുൽപ്പടർപ്പിലേക്ക് മലർന്ന് കിടന്നു….. എന്റെ ചെവിയിൽ മിസ്സിന്റെ വാക്കുകൾ മുഴങ്ങി…. ഞാൻ ചിന്തയിലേക്ക് വീണു…. ശരിയാണ്… ‘അമ്മ മരിച്ച ആ പകലിന് ശേഷം മാറ്റങ്ങൾ വന്നിട്ടുണ്ട്…. അന്നുവരെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇല്ലാതായി…. എന്നും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾ ശിവേട്ടനും, പ്രിയയും, അനുമോളും,…… അമ്മാവന്മാർ, അമ്മായിമാർ, ചിറ്റമാർ എല്ലാം… ഇല്ലാതായി…. നാട്ടിലും വീട്ടിലും മുഖത്ത് നോക്കി അടക്കി ചിരിക്കുന്ന ചിലരും ഉണ്ടായിരിന്നു …. പക്ഷെ അതെല്ലാം മനസ്സിലാകാത്ത പ്രായത്തിൽ ആയിരുന്നു….. പിന്നീട് ബന്ധുക്കൾ ഒന്നും അടുത്തില്ല എങ്കിലും മറ്റുള്ളവർ എല്ലാം മറന്ന പോലാണ്… അവർ എന്നെ ശ്രദ്ധിക്കുന്നു കൂടിയില്ല…. അവഗണിച്ച ബന്ധുക്കൾ ഇപ്പോഴും മിണ്ടാറില്ല എങ്കിലും കണ്ടാൽ പഴയ പരിഹാസമോ ദേഷ്യമോ കാണിക്കുന്നില്ല….. എന്നാൽ ഇതിനിടെ പുതിയ ബന്ധുക്കൾ വരികയും ചെയ്തു…. എല്ലാവരും ഈ കാലത്തിനിടക്ക് മാറി…. ഞാൻ മാത്രം ആ ദിവസം ഉച്ചകഴിഞ്ഞപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചിതനായിട്ടില്ല….
അത് എന്റെ കുഴപ്പമാണ്…. ഞാനിതുവരെ ഭയന്ന ഈ ലോകത്തിന് ഒരു കുഴപ്പവുമില്ല…. എനിക്കായിരുന്നു കുഴപ്പം…. ഞാൻ നിഴലുകൾക്കെതിരെ ദുർബലത എന്ന ആയുധം കൊണ്ട് പൊരുതുകയായിരുന്നു…. എന്റെ മാനസിക ദുര്ബലത കൊണ്ട്…. പരിഹസിച്ചവരെ ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നു എങ്കിൽ അത് നിലച്ചേനെ… അവഗണിച്ചവർ അകന്നപ്പോൾ അതിലും അധികം പേർ അടുത്തുവന്നു…. അവരെയെല്ലാം താനാണ് അകറ്റിനിർത്തിയത്,….. എന്നിട്ട് സ്വയം ഒളിച്ചുകളിച്ചു…. എന്തൊരു വിഡ്ഢിത്തമാണിത്…. എനിക്കെന്നോട് തന്നെ പുച്‌ഛം തോന്നി…. നീയൊരു ബലഹീനനായിരുന്നു ഉണ്ണീ…. പേടിത്തൊണ്ടൻ…. ആളുകളെ നേരിടാൻ നീ ഭയപ്പെട്ടു…. അതവർ ഒരു അവസരമാക്കി… മറിച്ചായിരുന്നു എങ്കിൽ നീ എവിടെ നിന്നേനെ… നിനക്ക് അറിവില്ലാത്ത പ്രായത്തിൽ വന്ന ഒരു സമസ്യ നിനക്കിത്രയും കുഴപ്പമുണ്ടാക്കിയെങ്കിൽ നിന്റെ അച്ചൻ എത്ര സഹിച്ചിരിക്കും…. നാട്ടിലും ജോലിസ്ഥലത്തും ബന്ധുക്കളുടെ ഇടയിലുമെല്ലാം …… നീ പോലും അദ്ദേഹത്തെ അവഗണിച്ചില്ലേ….. തുടക്കത്തിൽത്തന്നെ നിനക്ക് ആ മടിയിൽ കിടന്ന് ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നു എങ്കിൽ നിങ്ങളുടെ ബന്ധം എത്ര ഊഷ്മളമായിരുന്നേനെ… നിനക്ക് തുണയാകുമെന്ന് കരുതിയല്ലേ ശ്രീദേവി ആന്റിയെയും മക്കളെയും അദ്ദേഹം കൂടെ കൂട്ടിയത്… എന്നിട്ട് നീ അവരോട് ചെയ്തതോ…. ഒരു തെറ്റും ചെയ്യാത്ത അവരെ നീ മാറ്റി നിർത്തി…. ആ ബാല്യത്തിൽ നിനക്ക് സ്വന്തമല്ലായിരുന്ന നിന്റെ സ്വകാര്യത എന്ന അഹങ്കാരത്തിലേക്ക് അവരെ നീ കടക്കാൻ അനുവദിച്ചില്ല… ഒരു കുട്ടിക്കും ബാല്യത്തിൽ യാതൊരു സ്വകാര്യതയുമില്ല എന്ന വാസ്തവം നീ തിരിച്ചറിഞ്ഞില്ല…. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…..
സോറി അച്ച…. എന്റെ പ്രായം .. അതിന്റെ ചപലതയിൽ പിറന്നതാണ് ഈ കുഴപ്പമെല്ലാം….. അത് ഇല്ലാതാക്കുവാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല…. ഇല്ല ഇനി അങ്ങിനെ അല്ല…. ഞാൻ ശക്തനാണ്…. എന്റെ കുഴപ്പങ്ങൾ ഞാൻ