ഓഹ് അത്ര വലിയ പ്രശ്നമാണോ…. …. ഞാനവരെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചോദിച്ചു….
അതല്ല… ഉണ്ണീ… നീ സൂക്ഷിക്കണം…. അവർ തമാശ വിട്ട് സീരിയസ്സായി …. നിന്നിലേക്ക് ആളുകളെ ആകര്ഷിക്കത്തക്ക വിധം എന്തോ ഒന്ന് നിന്നിലുണ്ട്…. പക്ഷെ നിന്റെ അന്തര്മുഖ സ്വഭാവമാണ് അവയെ എല്ലാം ഇതുവരെ ഓടിച്ചത്…. ഇനി നീ ഇപ്പോൾ എന്നോട് പെരുമാറുന്നത് പോലെ തുറന്ന് പെരുമാറിയാൽ അത് നിനക്കൊരു തലവേദനയായി മാറും… അവർ ചിരിച്ചുകൊണ്ട് പറഞ്ഞു….
അപ്പോൾ മിസ്സ് കാതറീന് എന്നോടൊന്നും തോന്നുന്നില്ല…. ?
തോന്നിയിട്ടും കാര്യമില്ല മോനെ…. നിന്നെ എന്റെ മകനായി…. ബെസ്റ്റ് ഫ്രണ്ടായി കൊണ്ടുപോയി…. ഇനി ആ വികാരത്തിനാണ് ബലം….
ഓഹ് മൈ ഡിയർ ഫ്രണ്ട്… ഞാനവരുടെ കവിളിൽ മുത്തി….
അവരും തിരിച്ചെന്നെ ചുംബിച്ചു…. പിന്നെ എന്നെ അവരുടെ അരികിലായി തറയിൽ പിടിച്ചിരുത്തി… എന്റെ മുഖം ഇരുകൈകളാലും താങ്ങി കണ്ണിലേക്ക് നോക്കി….
നിന്റെ കൂട് പൊട്ടിക്കാൻ ഞാൻ രണ്ട് പേരുടെ സഹായം തേടിയിരുന്നു…. അതാണിന്നലെ സർപ്രൈസ് എന്ന് പറഞ്ഞത്…. ഇനി അത് വേണ്ട….. നീ ആരോടും ഒന്നും പറയണ്ട…. ചില ഓർമ്മകൾ നമ്മെ ദുർബലരാക്കും … .. അവ ആ പെട്ടിക്കകത്ത് തന്നെ കിടന്നുറങ്ങട്ടെ…. മാത്രമല്ല അഥവാ പറഞ്ഞാൽ കേൾക്കുന്നവരുടെ മനസ്സിൽ നിന്നെക്കുറിച്ച് ഒരു സഹതാപം വളർന്ന വരികയും ചെയ്യും…. സഹതാപം നല്ല ഫ്രെണ്ട്ഷിപ്പിനിടയിൽ വേണ്ട…. ശരിയുമല്ല …. ഇഷ്ടം … പരസ്പരം ഷെയറുചെയ്യാൻ കഴിയുന്ന ഇഷ്ടം അതാണ് സൗഹൃദത്തിന്റെ ബലം…. അതിന് ഭൂതകാലത്തിന്റെ ഇരുള് വേണ്ട … ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രതീക്ഷയും മാത്രം മതി… ചിലതെല്ലാം രഹസ്യങ്ങളായി തന്നെ ഇരിക്കേണ്ടതാണ്….
അവർ ഒന്ന് നിർത്തി….
പിന്നെ നിന്റെ കാര്യം…. ‘നിന്റെ ‘അമ്മ മരിച്ചു…. അതെന്തിനാണെന്ന് നിനക്കറിയില്ല….. അത് വഴി നഷ്ടപ്പെട്ടതായി നീ തന്നെ ചിന്തിച്ച് കൂട്ടിയ ചിലതാണ് നിന്നെ ഇപ്പോഴും ഭരിക്കുന്നത്… സത്യത്തിൽ അങ്ങിനൊന്നില്ല…. നിനക്കെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ …… ആരെങ്കിലും നിന്നെ അവഗണിച്ചു എന്ന് നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒന്നും നിന്റെ അമ്മയേക്കാൾ വലുതല്ലെന്ന് ഓർക്കുക…. പരിഹാസങ്ങളും അവഗണനകളും …. ഇപ്പോഴും അങ്ങിനൊന്നുണ്ടെങ്കിൽ … നിന്റെ തോൽവി മൂലമോ…. നിന്റെ തെറ്റുകൾ കൊണ്ടോ അല്ല എന്ന സത്യം നീ മനസ്സിലാക്കണം…. അവയെല്ലാം നിന്റെ മേൽ വന്ന് വീണതാണ്…. അതും നിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ…. അവ ഇപ്പോൾ നിലനിൽക്കുന്നുണ്ടാവില്ല എന്ന് മാത്രമല്ല… ആളുകൾ ആ കാര്യങ്ങൾ ഒക്കെ എപ്പോഴേ മറന്ന് കാണും….. സ്വന്തം പ്രിയപ്പെട്ടവരുടെ ഓർമ്മ ഒരു മാസത്തിനപ്പുറം കൊണ്ട് നടക്കാത്തവരാണ് നമ്മുടെ ആളുകൾ….. പിന്നെയാണ്… നാട്ടിലെ ഒരു എട്ട് വയസ്സ്കാരന്റെ കാര്യം…. നീ സമാധാനമായി കാര്യങ്ങൾ ഒന്ന് വിലയിരുത്ത് ….. എന്നിട്ട് ചിന്തിക്ക് എന്താണ് ശരി എന്ന് …..
അവർ പറഞ്ഞ് നിർത്തി…. പിന്നെ പറഞ്ഞു….
ഒരു കാര്യം ശ്രദ്ധിക്കണം…. നീ നിന്റെ ദിനചര്യകളിൽ…. പഠനത്തിൽ…. എല്ലാം പുലർത്തുന്ന നിഷ്കർഷയിലേക്ക് ഒരു വിഷയം കൂടി ഉൾപ്പെടുത്തണം….