ഹേയ് മിസ്സ് … അത് സാരമില്ല…. ഇപ്പോൾ അമ്മയുടെ വേർപാട് എന്നെ വേദനിപ്പിക്കാറില്ല… വർഷങ്ങൾ പത്ത് ആയിരിക്കുന്നു…. മാത്രമല്ല ആ മരണം നടക്കുമ്പോൾ എന്റെ ബുദ്ധിയും ഉറച്ചിരുന്നില്ല… അന്ന് നടന്നത് പലതും എനിക്കോർമ്മ പോലുമില്ല…. പക്ഷെ ഇടക്കിടക്ക് ആ ശബ്ദം മാത്രം ചെവിയിൽ മുഴങ്ങുന്നു…. അത്ര മാത്രമാണിന്ന് എന്റെ ‘അമ്മ….. ഞാനോറ്റ ശ്വാസത്തിൽ പറഞ്ഞു….
അവർ എന്നെ വീണ്ടും ശക്തിയായി കെട്ടി പിടിച്ചു ….
കൂൾ മൈ ബോയ്…. നിന്റെ വിഷമങ്ങളിൽ നിന്ന് പുറത്തിറക്കുവാനാണ് ഞാൻ കൊണ്ടുവന്നത്… പക്ഷെ ഞാൻ തന്നെ നിന്നെ വേദനിപ്പിച്ചോ മോനെ… ഞാൻ കരുതിയത് അവർ ഡൈവോഴ്സ് ആയെന്നാണ്…..
എനിക്കറിയാവുന്ന അച്ചനും അമ്മയ്ക്കും അതിന് കഴിയില്ല …. അവർ തമ്മിൽ നല്ല സ്നേഹമായിരുന്നു…..
പിന്നെന്തിന് ….. അവർ ചോദ്യം പകുതിയിൽ വിഴുങ്ങി….
എനിക്കറിയില്ല…. ആരും ഇതുവരെ പറഞ്ഞും തന്നില്ല…. ഒന്നറിയാം… മരണശേഷം ഞാനും അച്ഛനും ഒഴികെ എല്ലാവരും അമ്മയെ കുറ്റപ്പെടുത്തുക ആയിരുന്നു…. അച്ഛന്റെ ജീവിതം തകർത്തതിന്…… എന്നെ പ്രസവിച്ചതിന് …. അതും അമ്മയുടെ കുടുംബക്കാർ പോലും….. ഒന്നും എനിക്കിതുവരെ മനസ്സിലായിട്ടില്ല….
അത് പോകട്ടെ…. നീയാ ചിക്കനിങ്ങ് താ ….അവരെന്നെ വിട്ട് പാത്രത്തിൽ പിടിച്ച്…… ഞാൻ വിട്ടില്ല… അവർ എന്റെ മുഖത്തേക്ക് നോക്കി… ഞാൻ ഉറച്ച മുഖത്തോടെ അവരുടെ കണ്ണിൽ നോക്കി….അവർ ഒന്ന് പതറി…
എന്താ…. എന്താടാ മോനേ …..
എനിക്ക് സംസാരിക്കണം…. കഴിഞ്ഞ പത്ത് വര്ഷങ്ങളായി ഞാൻ സൃഷ്ടിച്ച എന്റെ ചുറ്റുമുള്ള ചിതൽപുറ്റ് പൊട്ടിക്കണം… എനിക്ക് ജയിക്കണം… എന്നെ അപമാനിച്ചവരുടെ മുൻപിൽ… അവഗണിച്ചക്കവരുടെ മുൻപിൽ…. അതിനെന്റെ എല്ലാ കോംപ്ലക്‌സും ഇല്ലാതാവണം…. അതിന് എനിക്ക് സംസാരിച്ചെ പറ്റൂ…. ‘അമ്മ അതിനെന്നെ സഹായിക്കണം….
അവർ എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി….. പിന്നെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു….
സാവിത്രിയുടെ വയറ് പുണ്യം ചെയ്തതാണ്…. നിന്നെ പോലെ ഒരു മകനെ ഗർഭം ധരിക്കാൻ… നിന്റെ വിജയങ്ങളിൽ കൂടെ നിൽക്കാൻ അവൾക്ക് കഴിയില്ല എങ്കിലും അവൾ എല്ലാം മനസ്സിലാക്കുന്നുണ്ടാവും… കാണുന്നുണ്ടാവും… അവളുടെ സാഹസം മൂലം ഒരു വിത്ത് പോലും മുളക്കാത്ത ഈ എനിക്ക് ഒരു മകനെ കിട്ടി… നിന്റെ വിജയത്തിനായി ഞാൻ നിന്റെ കൂടെയുണ്ട്…. നമുക്ക് സംസാരിക്കാം… പക്ഷെ ഇപ്പോഴല്ല… നാളെ… നാളെ പകൽ… നിന്നെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുകൊള്ളാം…. ഇന്ന് നിന്റെ മനസ്സിലുള്ളതെല്ലാം അടുക്കി വക്ക് …. അതിന് സ്വസ്ഥത ആണ് വേണ്ടത്…. നമുക്ക് ഭക്ഷണം കഴിഞ്ഞ് കിടക്കാം… നേരത്തെയാണ്.. പക്ഷെ സാരമില്ല…. വാ നീയിവിടിരിക്ക് … ഞാൻ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കാം…. അവരെന്നെ അടുക്കളയിലെ ഒരു സ്റ്റൂളിൽ പിടിച്ചിരുത്തി….
ഞങ്ങളുടെ ഇടയിൽ മൗനം ചേക്കേറി…. എന്നാൽ അവർ വളരെ വേഗത്തിൽ