കുളിക്കാൻ കേറിയപ്പോൾ എന്റെ മനസ്സിൽ അവരുടെ വാക്കുകൾ നിറഞ്ഞ് നിന്നു …..
പ്രയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അറിവ് വെറും അക്ഷരങ്ങൾ മാത്രമാണ്…. അതിനായി കഷ്ടപ്പെട്ട വർഷങ്ങൾ വെറും വെറുതെ ആകും…. വായിക്കുവാൻ…. മനസ്സിലാക്കുവാൻ ശ്രമിച്ചതെല്ലാം വെറുതേ ആവും…. എനിക്കീ കൂട് പൊട്ടിച്ചെ മതിയാകൂ…. ഇത് ഞാൻ പൊട്ടിക്കും…. എന്റെ മനസ്സിൽ തീരുമാനം ഉറച്ചു …..
കുളിച്ച് പതിവായുള്ള പ്രാർത്ഥനക്കായി നടന്നു…. മിസ്സ് നേരത്തെ റെഡിയായി എന്ന് തോന്നുന്നു…. പുറത്തേക്കിറങ്ങുന്ന പടിക്ക് സമീപം ഒരു നിലവിളക്കും അത് തെളിക്കാനുള്ള സാധനങ്ങൾ എല്ലാം വച്ചിട്ടുണ്ട്…. ഉള്ളിലെ മുറിയിൽ മിസ്സ് മുട്ടുകുത്തി നിൽക്കുന്നത് കാണാമായിരുന്നു…. ഞാൻ വിളക്ക് തെളിച്ച് പ്രാർത്ഥനയിലേക്ക് കടന്നു…. വളരെ വേഗം…. ചിന്തകൾ അസ്തമിച്ചു…. മനസ്സ് ഏകാഗ്രമായി… അമ്മ പഠിപ്പിച്ച് തന്നതും …സ്വയം ഹൃദിസ്ഥമാക്കിയതുമായ ശ്ലോകങ്ങൾ മനസ്സിലൂടെ ഇഴപൊട്ടാതെ കടന്ന് പോയി….. ഒടുവിൽ കഴിഞ്ഞ് മിഴി തുറക്കുമ്പോൾ എന്റെ മുൻപിൽ അത്ഭുതം തുടിക്കുന്ന മുഖത്തോടെ മിസ്സുണ്ടായിരുന്നു…. ഞാൻ കണ്ണ് തുറന്നപ്പോൾ അവർ ഹൃദ്യമായി ചിരിച്ചു….. പിന്നെ തലയിൽ തലോടി …. എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…. ഞാനെഴുന്നേറ്റ് വിളക്ക് അണച്ച് മാറ്റിവച്ച് പുറകെ ചെന്നു …..
മിസ്സ് അത്താഴത്തിനുള്ള പണിയിലാണ്…. ഞാൻ മുരടനക്കി….
ആ നീ വന്നോ… ഈ ചിക്കനൊന്ന് കഴുകിക്കെ…. അവർ ഒന്നും സംഭവിക്കാത്തത് പോലെ പറഞ്ഞു… ഞാൻ ചിക്കനുമായി സിങ്കിനടുത്തേക്ക് ചെന്ന് കഴുകാൻ തുടങ്ങി….
എടാ ഉണ്ണീ …. നീയൊരു സംഭവമാ കേട്ടോ….
എന്താ അമ്മേ … ഓർക്കാതെ ആണെങ്കിലും വായിൽ വന്നത് അങ്ങിനെയാണ്….
എത്ര മനോഹരമാണ് നിന്റെ പാട്ട്…. പാടിയതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും… നല്ല ഈണം…. നീ പാട്ട് പഠിച്ചിട്ടുണ്ടോ ….
കുറച്ച് കാലം … ആദ്യം അമ്മയിൽ നിന്ന്… പിന്നെ സ്‌കൂളിലെ പാട്ട് ക്ലാസ്സിൽ നിന്ന് … എട്ടാം ക്ലാസ്സ് വരെ പിന്നെ നിർത്തി…
എന്താ നിന്റെ അമ്മയുടെ പേര്….
സാവിത്രി ദേവി…..
ചോദിക്കുന്നതിൽ നീ വിഷമിക്കരുത്… എന്താണ് അച്ഛനും അമ്മയും പിരിയാൻ കാരണം…. ഇഷ്ടമില്ലെങ്കിൽ പറയണ്ട….
മരണം… എന്റെ മറുപടി നിസ്സംഗമായിരുന്നു…. പക്ഷേ അവരുടെ കയ്യിലിരുന്ന പാത്രം താഴെ വീണു…. അവർ ഞെട്ടി തരിച്ച് എന്നെ നോക്കി….
മ …. മ … മരണം….? അവർ എന്നെ അവിശ്വസനീയതയോടെ എന്നെ നോക്കി….
അതെ വെറും മരണമല്ല…. ആത്മഹത്യ….. എന്റെ ‘അമ്മ ആത്മഹത്യ ചെയ്തു….. പല്ലുഞെരിച്ച് കൊണ്ട് ഞാൻ പറഞ്ഞു… ഒരു കയറിൽ തൂങ്ങി….
അവർ നിശ്ചലയായി നിന്നു … പിന്നെ സിങ്കിലേക്ക് കുനിഞ്ഞ് നിന്ന എന്നെ പിന്നിൽ നിന്ന് കെട്ടി പുണർന്നു….
സോറി ഉണ്ണീ… ഐ ആം റിയലി സോറി…. അവർ വിതുമ്പി….