താഴ്വാരത്തിലേക്ക് കിട്ടുന്ന കാഴ്ചയിലൂടെ…. ദൂരെ പട്ടണത്തിന്റെ ദൃശ്യം ….. നേരെ ഇടത് വശത്ത് താഴെയായി… ഞങ്ങളുടെ സ്‌കൂൾ…. കുറച്ച് വലത്ത് മാറി എന്റെ ഹോസ്റ്റൽ…. അദ്ധ്യാപകരുടെ ക്വാർട്ടേഴ്‌സുകൾ…. അതി സുന്ദരമായ കാഴ്ച…..
ഉണ്ണീ….
ഞാൻ ഞെട്ടി തിരിഞ്ഞു….
മിസ്സ് തന്നെ… ഞാൻ ആശ്ചര്യപ്പെട്ടു… എന്റെ വിളിപ്പേരെങ്ങിനെ….
അമ്പരന്നോ …. അങ്ങനെയാണല്ലോ ആ സുന്ദരിക്കുട്ടി നിന്നെ വിളിച്ചത്….
ഉം…. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്….
ആരാണവൾ…. നമ്മുടെ സ്‌കൂളിൽ വന്ന് നിന്നെ ന്യായീകരിച്ചവൾ…. അവളെ ചൊല്ലിയാണല്ലോ രൂപ നിന്നോട് തർക്കിച്ചത്… കസിനാണോ….?
ശ്രീസുധ….. മൂന്നാം ക്ലാസ്സ് വരെ എന്റെ ക്ലാസ് മേറ്റായിരുന്നു….
ഇപ്പോഴോ…. രൂപ എന്തോ സിസ്റ്റർന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ…
അതെ അവളിപ്പോൾ എന്റെ സ്റ്റെപ്പ് സിസ്റ്ററാണ്….
സ്റ്റെപ്പ് സിസ്റ്റർ…?
അതെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയുടെ മകൾ….
അവർ അവിശ്വസനീയതയോടെ എന്നെ നോക്കി….. ഒരു ദീർഘ നിശ്വാസം വിട്ടു… പിന്നെ മണ്ഡപത്തിന്റെ കൈപിടികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിന്നു …. ഞാനും… … അസ്തമനത്തിനായി ഭൂമി തയ്യാറെടുക്കുകയാണ്…… ചുവന്ന മേഘശകലങ്ങൾ ആകാശത്ത് ചിതറി കിടന്നു…. പക്ഷികൾ ചേക്കേറാനായി ധൃതിയിൽ പറന്ന് പോകുന്നു…. അൽപസമയം ഞങ്ങൾ രണ്ടാളും നിശ്ശബ്ദരായിരുന്നു….. പിന്നെ അവർ മെല്ലെ പറഞ്ഞു….
നീ നമ്മുടെ സ്‌കൂളിൽ ഒരു അത്ഭുതമായിരുന്നു….. ആദ്യമാദ്യം നിന്റെ പരീക്ഷാ റിസൾട്ടുകളാണ് ഞങ്ങൾ അധ്യാപകർക്കിടയിൽ ചർച്ചയായത്…. എട്ടാം ക്ലാസ്സ് മുതൽ നിന്റെ ഉത്തരക്കടലാസുകൾ, കോമ്പോസിഷനുകൾ….. കയ്യക്ഷരം…. എല്ലാം വലിയ വിഷയമായി….. പലതിന്റെയും പകർപ്പുകൾ അധ്യാപകർ പോലും എടുത്ത് സൂക്ഷിച്ചിട്ടുണ്ട്…. ഈ ഞാനും….. പിന്നെ നിന്റെ പതതാം ക്ലാസിലെ റിസൾട്ട്…. ഗംഭീരം… നമ്മുടെ സ്‌കൂളിൽ നിന്ന് ആദ്യമായാണ് ഒരു കുട്ടി നാഷണൽ ടോപ്പറാകുന്നത് …. ശരിക്കും ഞാനപ്പോളാണ് നിന്റെ വ്യക്തിത്വം വിലയിരുത്തി തുടങ്ങിയത്…. ഒരു പക്ഷെ നാളെ രാജ്യത്തെ പോലും നിയന്ത്രിക്കുവാൻ പോകുന്ന ഒരു അക്കാദമിസ്റ്റിനെ സ്‌കൂൾ സ്വപ്‍നം കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ… സ്റ്റാഫ് റൂം അതിലേക്കുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞപ്പോൾ… അപ്പോളാണ് ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങിയത്….. നിർഭാഗ്യവശാൽ നിന്നെ പഠിപ്പിക്കുവാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി…. മുതിർന്ന ക്ലാസ്സിൽ പഠിപ്പിക്കാൻ യോഗ്യത ഉണ്ടായിട്ടും പ്രൈമറി കുട്ടികളുടെ കൂടെ ഇരിക്കുന്നതായിരുന്നു എന്റെ സന്തോഷം എന്നതിനാൽ ഞാൻ അവിടെ തന്നെ തുടർന്നു …. എന്നാലും എഡ്ഡിയിൽ നിന്നും നിന്റെ വിശേഷങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു…. പഠനം ഒഴിവാക്കിയാൽ നീ വളരെ ഗ്ലൂമിയാണെന്ന് ഞാനങ്ങിനെയാണ് തിരിച്ചറിഞ്ഞത്…. കഴിഞ്ഞ മൂന്ന് മാസമായി ഞാൻ നിന്റെ പിറകെ ഉണ്ട്…. ഇന്നത്തെ ഈ ഡിബേറ്റ്ൽ നിന്നെ നിർബന്ധിച്ച് പങ്കെടുപ്പിച്ചതും ഞാനാണ്…. ഡിബേറ്റ്ന്റെ ചുമതല എന്റെ കിളവനായിരുന്നതിനാൽ അത് ഈസിയായി….. നിന്നെ ശ്രദ്ധിക്കുമ്പോഴൊക്കെ എന്റെ കണ്ണിൽ പെട്ട ഒന്നാണ് രൂപയുടെ നിന്നോടുള്ള സോഫ്റ്റ് കോണർ …. അതാണ് അവളെ നിന്റെ പാർട്ട്ണർ ആക്കിയത്…. സ്റ്റേജിൽ നിന്ന് നീ ഓടി പോന്നപ്പോൾ ഞാൻ നിന്റെ പിറകെ ഉണ്ടായിരുന്നു…. രൂപ നിന്നോട് പൊട്ടിത്തെറിച്ചപ്പോളും നിന്റെ സിസ്റ്ററും അച്ഛനും വന്നപ്പോളുമെല്ലാം ഞാനവിടെ ഉണ്ടായിരുന്നു….