എനിക്ക് ഓർമ്മ കിട്ടിയില്ല…. ഞാൻ തേങ്ങലിനിടയിലും ഇല്ല എന്ന് തലയാട്ടി…
അമ്മേ … എന്ന് … എന്റെ ജീവിതത്തിൽ ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് നീയാണ്…. ഈ മഹാപാപിയുടെ ജന്മത്തിൽ ആദ്യം…. അവർ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…… എന്റെ മോനേ ….. അവർ വിതുമ്പലിനിടയിൽ വിളിച്ച്….
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ച് നിന്നു … പക്ഷെ അവരെ ശല്യപ്പെടുത്തിയില്ല…. നിസ്സംഗനായി അനങ്ങാതെ നിന്നു ….. അൽപ സമയത്തിന് ശേഷം അവർ മുഖമുയർത്തി….
മോനേ …. നീയെന്നെ അമ്മേയെന്ന് വിളിച്ച ഒരു വിളി മതി എനിക്ക് ഈ ജന്മം മുഴുവൻ…. എന്നാലും ഒരിക്കൽ കൂടി കേൾക്കാൻ ഒരു കൊതി … ഒന്ന് കൂടി വിളിക്കാമോ …മോനെ …. അവർ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി……
ഞാനാകെ ആശയക്കുഴപ്പത്തിലായി….. ഇവരെന്താണ് ഇങ്ങിനെ…. ചിലപ്പോൾ തനി ഫ്ലർട്ടിംങ്…. ചിലപ്പോൾ നിറഞ്ഞ വാത്സല്യം…. ഇപ്പോഴത്തെ അവരുടെ ആഗ്രഹം… അത്.. മൂന്നാം ക്ലാസ്സിലെ ആ നശിച്ച ദിവസത്തിന് ശേഷം ആദ്യമായാണ് ഞാൻ അമ്മേ എന്ന് സ്വബോധത്തോടെ വിളിക്കേണ്ടത്…. പക്ഷെ ഇവരെ വിളിക്കണം…. ആകെ തകർന്ന് നിന്ന സമയത്ത് മോനേ എന്ന ഒരൊറ്റ വിളിയിലൂടെ എന്നെ സംരക്ഷിച്ച ആളാണ്…. ഉറപ്പായും അമ്മേ എന്ന് വിളിക്കേണ്ടത് ഇവരെ ആണ് …. എന്റെ മനസ്സെനിക്ക് കരുത്ത് നൽകി….
അമ്മേ … ഞാൻ മെല്ലെ വിളിച്ചു …. അവരുടെ കണ്ണുകൾ വിടർന്നു…..അതിൽ നിന്ന് നീർകണങ്ങൾ ഇടമുറിയാതെ ഒഴുകി…. പക്ഷെ ചുണ്ടിൽ നിർവൃതിയുടെ ഒരു ചിരി വിരിഞ്ഞ് നിന്നു ….. പിന്നെ അവർ കണ്ണുകൾ ഇറുക്കി അടച്ചു….. വീണ്ടും തുറന്നു… എന്റെ മുഖം രണ്ട് കൈകൾ കൊണ്ടും താങ്ങി പിടിച്ചു ….. നിറഞ്ഞ കണ്ണുകളോടെ മുഖം ഒരു വശത്തേക്ക് ചരിച്ചു എന്നെ നോക്കി… വായൽപ്പം പിളർന്ന്…. കണ്ണുനീരും ഉമിനീരും ചേർന്ന് ഉണ്ടായ നൂലുകൾ ചുണ്ടുകൾക്കിടയിൽ വലിഞ്ഞ് നിന്നിരുന്നു….
എന്റെ മോനേ …. അവർ എന്റെ മുഖമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ്….
വാ മോനേ….ഇവിടിരിക്ക് അവർ എന്നെയും കൊണ്ട് സോഫയിലേക്ക് ഇരുന്നു….. പിന്നെ എന്നെ വാരി പുണർന്നു…. ഞാൻ അവരുടെ മാറിലേക്ക് മുഖം ചായ്ച്ചു ….. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല…. അവർ എന്റെ മുതുകിൽ തഴുകി കൊണ്ടിരുന്നു…. ഏറെ നേരം……
പിന്നെ അവരെന്നെ വേർപെടുത്തി….. എന്നെ നോക്കി ….
ഈ വീട് വാങ്ങിയപ്പോൾ മുതൽ ഇതിനുള്ളിൽ ഞാൻ കരയില്ല എന്ന് ഉറപ്പിച്ചിരുന്നതാണ്….. പക്ഷെ ഇന്നിവിടെ രണ്ട് പേരുടെ കണ്ണീർ വീണു…. നമ്മുടെ രണ്ട് പേരുടെയും…. പക്ഷെ അവസാനം വീണ കണ്ണീർ സന്തോഷത്തിന്റേതാണ്…. അതുകൊണ്ട് തന്നെ ഇനി വേണ്ട….. വാ നമുക്ക് അല്പം നടക്കാം…. അവർ എന്നെ വീടിന്റെ പിൻവശത്തേക്ക് നയിച്ചു…. അപ്പോഴും എനിക്കൊന്നും പറയാനില്ലായിരുന്നു….
വീടിന്റെ പിൻവശം ഒരു അത്ഭുതമായിരുന്നു… യൂറോപ്യൻ രീതിയിൽ വിശാലമായ പിന്മുറ്റം…. അതിന് അതിരിടുന്ന… പൈൻ മരങ്ങൾ…. നടുക്കായി ഒരു നീന്തൽ കുളം … അതിന് ചുറ്റും…. ഇടക്കിടെ ഇരിപ്പിടങ്ങൾ…. അകലെ മുറ്റത്തെ അതിരിൽ…. ഒരു മണ്ഡപം … അതിലും ചില കസേരകൾ….. അവർ അങ്ങോട്ട് എന്നെ നയിച്ചു…. അവിടെ നിന്നപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്….