മിസ്സ് ….
ഇങ്ങോട്ട് വാടാ ചെക്കാ… ഞാൻ നിന്നെ ഒന്ന് കെട്ടിപിടിക്കട്ടെ…..
വേണ്ട മിസ്സ് …
എന്ത് വേണ്ടെന്ന്…. പിന്നെന്തിനാ ഞാൻ വിളിച്ചപ്പോൾ കാറിൽ കയറി പോന്നത്….
അത് പിന്നെ….
ഇനി നീ വേണ്ടെന്ന് പറയരുത്… ഞാനെത്ര പറഞ്ഞിട്ടാണെന്നോ എഡ്ഡീ കൺവിൻസായത് … നീ ഈ അവസരം നശിപ്പിക്കരുത്…
മിസ്സെ വേണ്ട മിസ്സെ …..
നിനക്ക് മനസ്സിലാവാഞ്ഞനിട്ടാണോ … അതോ പൊട്ടൻ കളിക്കുവാണോ …. എന്തായാലും ഞാൻ നിന്നെ വിടാൻ പോകുന്നില്ല…. മിസ്സ് കുലുക്കമില്ലാതെ പറഞ്ഞു…
മിസ്സ് …. പ്ലീസ്…. എന്റെ സ്വരം ഇടറി തുടങ്ങി….
എന്ത് പ്ലീസ്…. നിന്നെ പോലെയൊരു സുന്ദരക്കുട്ടനെ കിട്ടിയിട്ട് വെറുതെ വിടാനോ …. ഒരിക്കലുമില്ല…. നീയിതാദ്യമാണോ…..
വേണ്ട മിസ്സെ …. എന്നെ ഒന്നും ചെയ്യരുത്…. ഞാൻ മൂട്ടിൽ വീണ് കരഞ്ഞ് പറഞ്ഞു…
നീ എന്തൊരു സാധനമാടാ… ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങളുടെ ഡയലോകല്ലേ …. അതോ എനിക്ക് പ്രായമായതുകൊണ്ടാണോ….? എന്തായാലും നീ കാര്യമാക്കണ്ട…. പ്രായത്തിലല്ല മോനെ പ്രകടനത്തിലല്ലേ കാര്യം……
വേണ്ട മിസ്സ് പ്ലീസ്… ഞാനവരുടെ കാലിലേക്ക് വീണ് കരഞ്ഞു….
ഗോവർദ്ധൻ …..
ഞാൻ കരഞ്ഞുകൊണ്ടിരുന്നു…
ഗോവർദ്ധൻ … എഴുന്നേൽക്ക് ….
ഞാൻ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു….
കുറച്ച് സമയം ഒന്നും കേട്ടില്ല…..പിന്നെ…
ഉണ്ണീ….. മോനേ …………… അവരുടെ വിതുമ്പുന്ന സ്വരം….
ഞാൻ മുഖം ഉയർത്തി…
ഉണ്ണീ …. മോനേ എഴുന്നേൽക്കടാ … അവരെന്റെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു ……
പിന്നെ അവരെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. അവരുടെ കണ്ണിലും കണ്ണീർ തളം കെട്ടി ….
എന്താടാ നീ ഭയന്ന് പോയോ….
ഞാൻ അതെയെന്ന് തലയാട്ടി….
നിന്നെ ഞാൻ സ്‌കൂളിൽ വച്ച് മോനെ എന്ന് വിളിച്ചപ്പോൾ നീയെന്താ വിളി കേട്ടത്…..