ഇത് വരെ മക്കൾ ആയിട്ടില്ല അവർക്ക് ചിലപ്പോ വേണ്ടന്ന് വെച്ചാവും അവൾ ചെറുപ്പമല്ലേ അതാകും എന്നൊക്കെ കരുതി ഞാനാ വിശയം വിട്ടു… അമ്മയ്ക്ക് ഇപ്പൊ നടക്കാൻ തീരെ വയ്യ എന്നോട് പെണ്ണ് കെട്ടാൻ പറഞ്ഞിട്ട് മതിയായി കാണും അവർക്കെല്ലാം ഇപ്പൊ ആരും അക്കാര്യം പറയാറില്ല… രഞ്ജിത്തും കാർത്തികയും അമ്മയുടെ കൂടെ തന്നെ ആയതിനാൽ എനിക്ക് അമ്മ ഒറ്റയ്ക്ക് ആണെന്ന പേടിയും ഇല്ല… കെട്ടാൻ പറയുന്നവരോട് മുപ്പത്തി നാല് കഴിഞ്ഞ എനിക്ക് ഇനിയും സമയം ഉണ്ടെന്ന എന്റെ മറുപടി…. രണ്ട് ലിറ്റർ കള്ളും വാങ്ങി എയർപോർട്ടിന് പുറത്ത് ഇറങ്ങിയ എന്നെ കാത്ത് എല്ലാവരും നിന്നിരുന്നു… അമ്മയെ കൂടി കണ്ടപ്പോ എനിക്ക് സന്തോഷമായി…
“ആഹ് അമ്മയും വന്നോ….??
ഓടി ചെന്ന് ഞാൻ അമ്മയെ കെട്ടിപിടിച്ചു ചോദിച്ചു…
“ഇവൾ സമ്മതിക്കാതെ വന്നതാ മോനെ….”
“പിന്നെ അമ്മയെ ഒറ്റയ്ക്ക് ഇരുത്തി ഈ രാത്രി ഞാൻ ഇങ് വരികയെല്ലേ….”
“അത് ശരിയാ അമ്മേ….”
ഞാൻ കാർത്തികയുടെ ഒപ്പം കൂടി …
“അളിയോ എന്തുണ്ട് ….??
“നല്ലതേ….”
“ഇതാ നേരത്തെ എത്തിയാൽ ഇന്ന് തന്നെ “
കയ്യിലെ കുപ്പി അളിയനെ ഏൽപ്പിച്ചു ഞാൻ പറഞ്ഞു… ഒളികണ്ണിട്ട് നോക്കി കാർത്തിക ചുണ്ട് കോട്ടി പറഞ്ഞു..
“ഇതിനൊക്കെ പൈസ ഉണ്ട്….”
“പിന്നെ എന്തിനാ ഇല്ലാത്തത്….??
അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…
“ബൈക്ക്…”
എന്റെ ചെവിയിൽ ആണത് പറഞ്ഞത്…
“അത് ഉറപ്പിച്ചോ…”
ഞാനും അവളുടെ ചെവിയിൽ ആണ് പറഞ്ഞത്….
“എന്താണ് അളിയാ ഉപദേശം ആണോ…??
“ഹേയ്…. സോപ്പ്….”
“ഹഹഹ്ഹ…. മനസ്സിലായി മനസ്സിലായി….”
പെട്ടി കാറിലേക്ക് കയറ്റുമ്പോ രഞ്ജിത് ചിരിച്ചു കൊണ്ട് പറഞ്ഞു…
“ചേട്ടാ പ്രകശേട്ടൻ കുടിച്ചിട്ടുണ്ട്….”