പെരുമഴകാലം ✍️ അൻസിയ ✍️

Posted by

“മഹ്… നല്ല മോഡൽ അടിപൊളി…”

“ഇനിയിത് വിക്കാൻ കൊടുക്കേണ്ട…”

“തൊട്ടാൽ കൈ ഞാൻ വെട്ടും…”

“അയ്യോ… “

ചിരിച്ചു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു… മഴയും കൂടിയപ്പോ അവളുടെ സൈഡും എന്റെ ഇടത് ഷോൾഡറും നനയാൻ തുടങ്ങി…

“മഴ കൂടുകയാണല്ലോ ചേട്ടാ…??

“ഈ മഴയത്ത് ബൈക്ക് എടുത്ത് എങ്ങോട്ട് പോകാനാണ് …”

“പിന്നെ എന്നും മഴയല്ലേ… “

മെയിൻ റോഡ് എത്തിയപ്പോഴേക്കും രണ്ട് മൂന്ന് പരിചയാക്കാരെ കണ്ടു അവരോടെല്ലാം കുശലം പറഞ്ഞു ഞങ്ങൾ അവിടന്നൊരു ഇരുപതു കിലോമീറ്റർ ഉണ്ട് യമഹ ഷോറൂമിലേക്ക് അങ്ങോട്ട് ഒരു ഓട്ടോയും പിടിച്ച് യാത്രയായി….

വണ്ടിയുടെ വിലയും മറ്റും അന്വേഷിച്ച് ഞങ്ങൾ ബൈക്ക് നോക്കാനായി താഴേക്കിറങ്ങി…

“മാഡം കളർ ഏത് വേണം…??

അയാളുടെ ചോദ്യം കേട്ട് കാർത്തിക എന്നെ ഒന്ന് നോക്കി…

“ചുവപ്പ്.. അതല്ലേ ചേട്ടനും ഇഷ്ട്ടം…”

“എനിക്ക് നീലയും ഇഷ്ടമാണ്…”

വന്ന പാടെ അവൾ നീല നിറത്തിലുള്ള ബൈക്കിലേക്ക്‌ നോക്കുന്നത് ഞാൻ കണ്ടിരുന്നു…. അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു…

“അപ്പൊ നീല എടുക്കാം…”

“ആയിക്കോട്ടെ…”

“ഞങ്ങൾക്ക് എപ്പോ കിട്ടും…??

“സർ റെഡ കാശ് അല്ലെ.. ഒന്ന് വാഷ് ചെയ്യണം അത്ര തന്നെ…”

“എന്ന ഞാൻ പേയ്മെന്റ് അടക്കാം…”

“ഒക്കെ അപ്പോഴേക്കും വണ്ടി റെഡി…”

“ശരി…”

നേരത്തെ കരുതി വെച്ച കാശിൽ നിന്നും എടുത്ത് അവർ പറഞ്ഞത് എടുത്ത് കൊടുക്കുമ്പോ അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു…
എന്തോ ഒരു സങ്കടം ആ മുഖത്ത് ഞാൻ കണ്ടു… പിന്നെ ബൈക്ക് കിട്ടുന്നത് വരെ ആ അവസ്‌ഥയിൽ തന്നെ ആയിരുന്നു അവൾ… ബൈക്കു വന്നതും ഞങ്ങൾ എണീറ്റ്‌ പുറത്തേക്ക് ചെന്നു.. അവള് തന്നെ കീ വാങ്ങി.. അവരോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി…

“ടീ ബൈക്ക് ഇഷ്ട്ടായോ…??

പിന്നിലിരുന്ന കാർത്തിക എന്നെ മുറുക്കെ വട്ടം പിടിച്ചു മൂളി….

Leave a Reply

Your email address will not be published. Required fields are marked *