പെരുമഴകാലം
Perumazhakkalam | Author : Ansiya
[കുറച്ചു മുന്നേ എഴുതിയ രണ്ട് ഭാഗങ്ങൾ ഉള്ള കഥയാണ് ഇതിൽ ഒരു പാർട്ട് മാത്രമേ എഴുതിയിട്ടുള്ളൂ…
അടുത്ത ഭാഗം നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിഞ്ഞതിന് ശേഷം ആയിരിക്കും എഴുതി തുടങ്ങുക അത് കൊണ്ട് ചിലപ്പോ വൈകും…. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്….അൻസിയ ]
“പ്രകശേട്ട എനിക്ക് രണ്ട് സഹായം വേണം…”
“എന്തുവാട ഈ രണ്ട് സഹായം….??
ഹൻഡ്ബാഗിൽ ഡ്രെസ്സ് അടുക്കി വെക്കുന്നതിനടയിൽ ഞാൻ സംശയത്തോടെ തല തിരിച്ച് മുഹ്സിനെ നോക്കി ചോദിച്ചു…
“അത് പ്രകശേട്ടൻ നാട്ടിൽ പോയാൽ എന്റെ വീട്ടിൽ പോവില്ലേ…??
“ആ പോകണോ….??
“എന്തായാലും പോണം….”
“എന്ന പോകും..”
“അതൊരു സഹായം…”
“പിന്നെ…??
“അനീഷാക്ക് കുറച്ചു സാധനം ഉണ്ട് അത് വീട്ടിൽ കൊടുക്കാൻ പറ്റില്ല…”
“അതിന്…??
“അനീഷ അവളുടെ വീട്ടിൽ പോകുമ്പോ ചേട്ടനെ വിളിക്കും അപ്പൊ ആ സാധനം അവിടെ കൊടുക്കണം… അതാണ് രണ്ടാമത്തെ സഹായം…”
“രണ്ട് മാസമേ ലീവുള്ളു അത് നിന്റെ വീട്ടിലേക്ക് നടന്ന് തീർക്കണോ….??
ഞാനത് കുറച്ചു ഉച്ചത്തിൽ പറഞ്ഞപ്പോ മുഹ്സിൻ ഒന്ന് പേടിച്ചു… അവന്റെ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു…
“കല്യാണം കഴിഞ്ഞ് നീ അവളുടെ കൂടെ എത്ര നിന്നു….??
“രണ്ട്…”
“അത് നിന്റെ ടോട്ടൽ ലീവ് .. അതല്ല ചോദിച്ചത് “
“നാല്പത്തിമൂന്ന്…”
എന്നും ഇക്കാര്യം പറഞ്ഞു റൂമിൽ മുഹ്സിനെ കളിയാക്കൽ പതിവായിരുന്നു….
“നീ കരയണ്ട ഞാൻ കൊടുത്തോളാം പോരെ…??
“ആഹ്… മതി ഞാനവളോട് പറയുകയും ചെയ്തു ചേട്ടൻ കൊണ്ട് വരുമെന്ന്….”
സന്തോഷത്തോടെ അവനത് പറഞ്ഞപ്പോ തെല്ല് സംശയത്തോടെ തന്നെ ഞാൻ ചോദിച്ചു…
“എന്തുവാട വീട്ടിൽ അറിയാൻ പാടില്ലാത്ത സാധനം…??
“ഒന്നുല്ല ഏട്ടാ… വീട്ടിൽ കൊടുത്താൽ ഉമ്മ എടുത്ത് പെങ്ങൾക്ക് കൊടുക്കും അവൾക്ക് കിട്ടില്ല അതാ….”
“ഉം…”