“ഹയർ സ്റ്റഡീസ് തന്നെ ഉദ്ദേശം, MBA എടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പൈസ കൊടുത്ത പ്രൈവറ്റ് ആയിട്ട് ഈ കൊല്ലം തന്നെ ചേരാനോ അതോ ഒരു കൊല്ലം CAT എക്സാം എഴുതിട്ട് കേറണോ എന്ന ഡൗട്ട് ആണ് ഇപ്പൊ.”
“CAT എഴുതിട്ട് കേറുന്നത് അല്ലെ നല്ലത്, അപ്പൊ അങ്ങനെ ചെയ്യ്. മൂത്തനരച് ഇരിക്കുവോന്നും അല്ലാലോ ഇപ്പൊ തന്നെ ചേരാൻ. മെല്ലെ കേറിയ മതി.” നീതു പറഞ്ഞു അവൾ കളിയാക്കി പറഞ്ഞ രീതി എനിക്ക് ഇഷ്ടം ആയില്ലെങ്കിലും, അവൾ പറഞ്ഞതിൽ കാര്യം ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി. അപ്പോഴാണ് ഫോട്ടോ എടുക്കാൻ വേണ്ടി അമ്മയും വല്യമ്മയും വന്ന ഞങ്ങളെ വിളിച്ചത്.
അവിടെ കൂറെ ഫോട്ടോഗ്രാഫേഴ്സ് ഉണ്ടായിരുനെകിലും ആ ഫോട്ടോ ഒന്നും ഇപ്പൊ കിട്ടില്ല എന്ന് ഉള്ളത് കൊണ്ടും വല്യമ്മ ഫോൺ എടുത്തു അവിടെ നിന്നിരുന്ന ഒരു പെണ്കുട്ടിക്ക് കൊടുത്തിട്ട് ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിച്ചു.
“പിന്നെന്താ ആന്റി എടുത്ത് തരാലോ” അവൾ പറഞ്ഞ കൊണ്ട് അവളുടെ കയ്യിൽ ഇരുന്ന ഒരു ചെറിയ കാമറ ക്യാമെറാമാനിനെ തിരിച്ച കൊടുത്തു. വളരെ വിനീതമായ ആ മധുര സ്വരം എന്റെ കാതുകളിൽ എത്തി, അതിന് പിന്നാലെ എന്റെ കണ്ണുകളും അങ്ങോട്ടെ പോയി. ഒരു ചുവന്ന ധാവണി, അതിനോട് ഒത്തുചേർന്ന സ്വർണ നിറവും ചുവപ് നിറവും ഉള്ള വളകൾ, കഴുത്തിലും ഒരു ചെറിയ നെക്‌ലേസും. ചെറിയ രീതിയിൽ ലിപ്സ്റ്റിക്ക് ഇട്ട അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു,
അതിനെ കൂടുതൽ മനോഹരം ആകാൻ ചെറിയ നുണകുഴി ഉണ്ട്. കാറ്റ് അടിച്ചപ്പോ മുഖതേക് വീണ മുടിയിഴകൾ പിന്നിലേക്കാക്കിയപ്പോ തിരമാലകൾ പോളേയുള്ള പുരികം, അതിന് താഴെ ചോക്ലേറ്റ് നിറം ഉള്ള കണ്ണുകളിൽ നിഷ്കളങ്കതയും സന്തോഷവും മിന്നിത്തിളങ്ങുന്നത് ഞാൻ കണ്ടു. എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയ പോലെ തോന്നി, ഫോട്ടോ എടുക്കാൻ വേണ്ടി നിക്കുന്ന ലൈൻ മുമ്പോട്ടെ പോയപ്പോഴും ഞാൻ അവിടെ തന്നെ നിന്ന് പോയി.
“ഡാ, ഒന്നു വേഗം വാടാ അല്ലെങ്കിൽ അടുത്ത ആൾകാർ വന്ന ഫോട്ടോ എടുക്കും” എന്റെ കസിൻസ് അവിടെ നിന്നും അലറി വിളിച്ചു. കുറച്ച എങ്കിലും ബോധം തിരിച്ച വന്നത് അപ്പോഴാണ്. എല്ലാവരും കാമറ നോക്കി ചിരിച്ചു നിന്നപ്പോ ഞാൻ അവളെയും അവൾ ഫോട്ടോ എടുക്കുന്നതും അത്ഭുതത്തോടെ നോക്കി നോക്കി നിന്നു. ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞപ്പോ ആണേ ചിരിക്കാൻ തുടങ്ങിയത്.