പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan]

Posted by

“എടാ അത് നമ്മളുടെ രാജിയേച്ചീടെ ഭർത്താവിന്റെ അനിയന്റെ മോണ്ടെ കളയണത്തിനെ, നീ കണ്ടിട്ട് ഇല്ലേ അവനെ ആണ്” അമ്മ മറുപടി തന്നു.

“എന്ന് കണ്ടിട്ട് ഇല്ലേ എന്ന് !!”

“അന്നേ ഗിരിജേച്ചീടെ വീട്ടുകൂടലിനെ പോയപ്പോ അവൻ ആയിരുന്നു അച്ചാർ വിളമ്പിയത്”

“ഓഹോഹോഹ് അവൻ” ഞാൻ കളിയാക്കി പറഞ്ഞു. അമ്മേക്ക് ഞാൻ കാലിയാകയിതാണ് എന്ന് മനസിലായില്ല തോന്നുന്നു. അല്ലെങ്കിൽ തന്നെ അച്ചാർ ആരാ വിളമ്പിയത് എന്ന് ഒന്നും എനിക്ക് ഓര്മ ഇണ്ടാവില്ല. പിന്നെ അടുത്ത പ്രെശ്നം എന്താണ് എന്ന് വെച്ചാൽ എനിക്ക് ഈ രാജിയേച്ചിയും ഗിരിജയേച്ചിയെയും അറിയില്ല. പക്ഷെ ഞാൻ ചെക്കൻ സൈഡ് ആണ് എന്ന് മനസിലായി.

കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി, കസിൻസ് കണ്ടു, പിന്നെ ഞാൻ അവരുടെ കൂടെ ആയി.

“നീ എന്ന് എത്തിയട ഹൃതികെ, ക്ലാസ് ഒക്കെ കഴിഞ്ഞിലെ” കിച്ചു എന്നോട് ചോതിച്ചു.

“ഓ, അങ്ങനെ എഞ്ചിനീയറിംഗ് എന്ന അധ്യായം കഴിഞ്ഞു. ഞാൻ ഒരു മൂന്ന് നാല് ദിവസം ആയിട്ട് ഇണ്ടാവും കോളേജിന് പൊന്നിട്ട്.”

“എന്ന നാട്ടിൽ എത്തിയ നമ്മളെ ഒക്കെ ഒന്ന് വിളിക്യാ അല്ലെങ്കിൽ ഒരു മെസ്സേജ് അയക്കാ, ഒന്നും ചെയ്യരുത് കേട്ടോ.” നീതു പറഞ്ഞു

“ഡി ഞാൻ കുറച്ച ബിസി ആയി പോയി, അടുത്തത് ഏത് കോഴ്സ് എടുക്കും എന്ന ഒരു സംശയത്തിൽ ആണേ ഞാൻ.”

“ഓഹോ, ഭയങ്കര പണി തന്നെ. എന്നിട്ട് എന്ത് ആയി തീരുമാനം” നീതു ചോതിച്ചു

“ഹയർ സ്റ്റഡീസ് തന്നെ ഉദ്ദേശം, MBA എടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പൈസ കൊടുത്ത പ്രൈവറ്റ് ആയിട്ട് ഈ കൊല്ലം തന്നെ ചേരാനോ അതോ ഒരു കൊല്ലം CAT എക്സാം എഴുതിട്ട് കേറണോ എന്ന ഡൗട്ട് ആണ് ഇപ്പൊ.”

“CAT എഴുതിട്ട് കേറുന്നത് അല്ലെ നല്ലത്, അപ്പൊ അങ്ങനെ ചെയ്യ്. മൂത്തനരച് ഇരിക്കുവോന്നും അല്ലാലോ ഇപ്പൊ തന്നെ ചേരാൻ. മെല്ലെ കേറിയ മതി.” നീതു പറഞ്ഞു

അവൾ കളിയാക്കി പറഞ്ഞ രീതി എനിക്ക് ഇഷ്ടം ആയില്ലെങ്കിലും, അവൾ പറഞ്ഞതിൽ കാര്യം ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി. അപ്പോഴാണ് ഫോട്ടോ എടുക്കാൻ വേണ്ടി അമ്മയും വല്യമ്മയും വന്ന ഞങ്ങളെ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *