🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩🪩
ഞാൻ ഇപ്പൊ എന്തിനാ, എങ്ങനെയാ ഇവിടെ എത്തിയത് എന്നെ പറയുന്നതിന് മുന്നേ ഞാൻ സ്വയം ഒന്നു പരിചയ പെടുത്താം…
എന്റെ പേര് ഹൃതിക്, 21 വയസ്സ്, ഇരുന്നിരം, പേര് കേൾക്കുമ്പോൾ കാണാൻ ഹൃതിക് റോഷനെ പോലെ ഉണ്ടാവും എന്നെ കരുതിയാൽ തെറ്റി, കാണാൻ ഒരു ആവറേജ് ലുക്ക് മാത്രം. ജിമ്മിൽ പോകുന്നത് കൊണ്ട് ഫിറ്റ് ബോഡി ആണ് (കൂറേ മസിൽ ഒന്നും ഇല്ല). കുറച്ച് മീശ ഉണ്ട്, പിന്നെ അവിടെ ഇവിടെ ഒക്കെ ആയിട്ട് കുറച്ച് താടിയും. ഒരു ദൂശീലവും ഇല്ല, ജീവിതത്തിൽ അങ്ങനെ വല്യ ലക്ഷ്യങ്ങളും ഇല്ല, പഠിച്ച ഫീൽഡിൽ തന്നെ ഒരു ജോലി, മോശം ഇല്ലാത്ത ശമ്പളം. അതുകൊണ്ട് തന്നെ +2 കഴിഞ്ഞാ എന്താ ചെയ്യണ്ടത് എന്നെ കറക്റ്റ് ഐഡിയ ഉണ്ടായിരുന്നില്ല, കൂറേ സിനിമ എല്ലാം കാണുന്നത് കൊണ്ട് ഒരു ഡയറക്ടർ ആവണം എന്ന് തോന്നും പക്ഷെ ഞാൻ അത്ര ക്രീയേറ്റീവിറ്റി ഉള്ള കൂട്ടത്തിൽ ഉള്ള ഒരു ആൾ അല്ല,മനസ്സിൽ കൂറേ ചിന്തകൾ വന്നാലും അത് പ്രകടിപികുമ്പോ അത്ര ഒന്നും ഇണ്ടാവില്ല. പിന്നെ കിട്ടിയ ഒരു ഐഡിയ ആണേ B.Tech എടുക്കാം എന്ന്. എൻട്രൻസ് എഴുതി അത്യാവശ്യം നല്ല മാർക്ക് ഉള്ളത് കൊണ്ട് നല്ല ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ അഡ്മിഷൻ ലഭിച്ചു അതും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്. കോളേജിൽ എന്റെ സമ്പാദ്യം എന്ന് പറയുന്നത് കുറച്ച നല്ല സുഹൃത്തുക്കളും പിന്നെ കുറച് സപ്ലിയും ആണ്. പക്ഷെ ലാസ്‌റ് ഇയർ ആയപ്പോഴേക്കും എന്റെ കൂടെ എന്റെ ഫ്രണ്ട്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു, എല്ലാ സപ്ലിയും ഞാൻ എഴുതി എടുത്തിരുന്നു. സപ്ലി ഉള്ളത് കൊണ്ട് core കമ്പനികളിൽ ഇന്റർവ്യൂവിനെ ഇരിക്കാൻ സാധിച്ചില്ല, അതുകൊണ്ട് തന്നെ എഞ്ചിനീയറിംഗ് ആയിട്ട് ബന്ധപ്പെട്ട ജോലി ചെയ്യാൻ ഉള്ള താല്പര്യം പോയി, എന്നാലും ഒരു ഇന്റർവ്യൂവിൽ ഇരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് ഫൈനൽ ഇയർ ഒരു ബാങ്കിലേക് ഒരു പോസ്റ്റിന് ഇന്റർവ്യൂ കാൾ വരുന്നത്.