പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു
Perillatha Swapnangalil Layichu | Author : Malini Krishnan
ആശുപത്രി…
സന്ധ്യ സമയം, സൂര്യൻ അസ്‌തമിക്കാൻ ആകുന്നു. നേഴ്സ് അവളുടെ കാലിൽ പറ്റിയ മുറിവ് ക്ലീൻ ചെയുക ആയിരുന്നു. നമ്മളുടെ പ്രധാന കഥാപാത്രം അവളെ നിസ്സഹായൻ ആയി നോക്കി നിൽക്കുക ആണ് അവിടെ.
“M.R.I. സ്കാൻ എടുക്കാതെ സർജറി വേണോ വേണ്ടയോ എന്നെ ഉറപ്പിക്കാൻ പറ്റില്ല ഡോക്ടർ.” നേഴ്സ് പറഞ്ഞു.
“സർജറിയോ! അത്ര വല്യ ആക്‌സിഡന്റ് ഒന്നും സംഭവിച്ചില്ലലോ” അവൻ ഒരു പേടിയോട് കൂടി പറഞ്ഞു.
“നീ ആണോ ഇവിടുത്തെ ഡോക്ടർ, നീ പറയുന്ന പോലെ വേണോ ഇവിടെ കാര്യങ്ങൾ നടത്താൻ” നേഴ്സ് കുറച്ച് ദേഷ്യത്തോടെ മറുപടി പറഞ്ഞു. അതിന് അവൻ മറുപടി ഒന്നും പറയാതെ കേട്ട് നിന്നും
“See Mr…” ഡോക്ടർ എന്റെ പേര് അറിയാത്തത് കൊണ്ട് എന്നെ നോക്കി നിന്നും. “ഹൃതിക്” അവൻ പറഞ്ഞു.
“ഹൃതിക്, സ്കാൻ നടത്തിയാൽ മാത്രമേ ലിഖമെന്റ് ഡാമേജ് സംഭവിച്ചിറ്റ് ഉണ്ടോ ഇല്ലയോ എന്നെ മനസ്സിലാവുകയുള്ളു. അങ്ങനെ ഉണ്ടെകിൽ ഒരു ചെറിയ സർജറി വേണ്ടി വരും അല്ലെങ്കിൽ knee brace ഇട്ടാലും മതിയാവും, അതായത് മുട്ടിന്റെ അവിടെ ഒരു ബെൽറ്റ് പോലെ.” ഡോക്ടർ പറഞ്ഞു.
“നിങ്ങൾ ഈ കുട്ടിയുടെ ആരാണ്?” ഡോക്ടർ ചോതിച്ചു.
“അത് പിന്നെ ഫ്ര.. ഫ്രണ്ട് ആണേ” ഹൃതിക് നിർത്തി നിർത്തി പറഞ്ഞു. അവനെ സത്യം പറയണം എന്നെ ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല.
“എങ്കിൽ പെട്ടന് തന്നെ ഈ കുട്ടിയുടെ വീട്ടിൽ വിളിച്ച കാര്യം പറയണം, ഫാമിലി ആരെങ്കിലും ഉണ്ടെങ്കിലേ സർജറി നടത്താൻ പറ്റുള്ളൂ”
“ഞാൻ ഇപ്പോൾ തന്നെ വിളികാം ഡോക്ടർ”
ഞാൻ അവളുടെ അടുത്തേക്ക് നടന്നു, വേദന കാരണം അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, മുഖം ചുവന്നിരുന്നു, എന്നിട്ട് ഞാൻ അവളുടെ ഫോൺ എടുത്തിട്ട് അവളോട് പാസ്സ്‌വേർഡ് അടിക്കാൻ പറഞ്ഞു. അവൾ അതെ പറഞ്ഞ തന്നു, അവളുടെ ഫോണും ആയി ഞാൻ ഒന്നു പുറത്തേക്ക് ഇറങ്ങി കോൺടാക്ട് എടുത്തു അവളുടെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.