“ആരാടാ അത്” വണ്ടിയിൽ നിന്നും ഇറങ്ങി ഹൃതിക് ചോദിച്ചു.
“ഞാനാ… ലൈറ്റ് ഒന്ന് ഓഫ് ആകുഓ” ഒരു സ്ത്രീ ശബ്ദം ആ ബാഗിന്റെ പിന്നിൽ നിന്നും വന്നു. അത് കേട്ടതും അത് ആഷിക ആണ് എന്ന് അവന് മനസ്സിലായി.
“നീ എന്താടി ഈ രാത്രി ഇവിടെ, അതും ഒറ്റക്” അവളുടെ അടുത്തേക്ക് നടന്ന് നീങ്ങി കൊണ്ട് അവൻ ചോദിച്ചു.
“വിളിച്ച ഫോണും എടുക്കില്ല, കാണാനും വരില്ല, എന്തോ നേർച്ച പോലെ മെസ്സേജിന് മറുപടി തരുന്നു…” ആഷിക പറഞ്ഞു. ഹൃതിക് ഈ പറഞ്ഞതിന് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവളുടെ മുന്നിൽ തന്നെ നിന്നു.
“കണ്ടാലോ… എനിക്ക് നിന്നോട് ഒരു പ്രേശ്നവും ഇല്ല. ഇനി നീ പോയിക്കോ” എന്നും പറഞ്ഞ് ഹൃതിക് വാതിലിന് നേരെ നടന്നു.
“ഈ രാത്രി ഞാൻ എങ്ങോട്ട് പോവാൻ ആണ്, അതും ഒറ്റക്”
“അത് ശെരിയാ… ഒരു കാര്യം ചെയ്യ് ഞാനും സമീറും നാട്ടിലേക്ക് പോവുന്നുണ്ട് ഇപ്പൊ. നിന്നെ ഒരു സർപ്രൈസ് പോലെ പരിചയപെടുത്താം എന്ന് കരുതിയതാ, സാരമില്ല നീയും കൂടെ പോരെ” ഹൃതിക് പറഞ്ഞു. ശേഷം അവൻ പാക്ക് ചെയ്യാനായി ബാഗ് തപ്പാൻ തുടങ്ങി. ഇതെല്ലാം കണ്ട് അവൾ ഇടുപ്പിൽ കൈയ്യും കുത്തി അവനെ തന്നെ നോക്കി നിന്നു.
“ഞാൻ നിന്റെ കൂടെ കുറച്ച് ദിവസം നിൽക്കാൻ വേണ്ടി ആണ് ഡ്രസ്സ് ഒക്കെ ആയിട്ട് വന്നത്. എന്നിട്ട് നീ ഒരുമാതിരി…” അവൾ അവളുടെ പരിഭവം പറഞ്ഞു.
“അപ്പൊ പോവുന്നത് തന്നെയാ നല്ലത്. ഇവിടെ നിൽക്കാൻ പറ്റില്ല, ഇവിടെ ഞാൻ മാത്രമേ ഉള്ളു”
“എടാ പൊട്ടാ… നീ കൂടുതൽ പൊട്ടൻ കളിച്ചാൽ ഉണ്ടലോ” അവൾ സ്വല്പം ദേഷ്യത്തിൽ പറഞ്ഞു. എന്നിട്ടും അവന്റെ ഭാഗത്തിന് നിന്നും മറുപടി ഒന്നും വന്നില്ല. ആഷിക അവന്റെ മുന്നിൽ വന്ന് നിന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നിൽ നിന്നു.