ലോഹിതും സമീറും പിന്നെയും കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം കാൾ വെച്ചു. എല്ലാം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോ ആയിരുന്നു ആ രാത്രി ഹൃതിക് അവന്റെ വീട്ടിലേക്ക് വരുന്നത്, നാളെ ആണ് ജോയിൻ ചെയാൻ പറഞ്ഞ തീയതി.
സമീർ അവനോട് തന്ടെ കൂടെ തന്നെ നിൽക്കാൻ ആവിശ്യ പെട്ടെങ്കിലും അത് ശെരിയാവില്ല എന്ന് തോന്നിയ ഹൃതിക് അവനോട് വേറെ എവിടേലും ഒരു സ്റ്റേ റെഡി ആക്കി കൊടുക്കാൻ പറഞ്ഞു. ഹൃതിക്കിന് വേണ്ട സ്റ്റായും കാര്യങ്ങളും എല്ലാം ടൗണിൽ സമീർ ശെരിയാക്കി വെച്ചു. പക്ഷെ ഇന്നൊരു ദിവസം മാത്രം ഹൃതിക് അവന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു.
“ഇവിടെ സൗകര്യ കുറവ് ഒന്നും ഇല്ലാലോ അല്ലെ…” സമീറിന്റെ ഉമ്മ ഹൃതികിനോട് ചോദിച്ചു.
“ഇല്ല ഉമ്മ” ഹൃതിക് മറുപടി കൊടുത്തു, ശേഷം ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി.
“നിനക്ക് റെഡി ആക്കി വെച്ച വീട്ടിലും ഇത് പോലെ ഒക്കെ തന്നെയേ ഉണ്ടാവു… ഒരു ലിവിങ് റൂം, ഒരു കിച്ചൻ, ഒരു ബാത്‌റൂം” സമീർ അവനോട് പറഞ്ഞു.
“ഒറ്റക് താമസിക്കുന്ന എനിക്ക് ഇതൊക്കെ തന്നെ വളരെ കൂടുതൽ അല്ലേടാ” ഹൃതിക് പറഞ്ഞു.
“അതൊക്കെ ശെരിയാകാട… നീ കുറച്ച് സമയം എനിക്ക് താ…” സമീർ പറഞ്ഞു.
“അതൊന്നും ഭയങ്കര പ്രെശ്നം ഇല്ലടാ… ബോറടിക്കുമ്പോ ഞാൻ നിന്നെ വിളിക്കാം, നമ്മുക് വല്ല ഷട്ടിൽ ഒക്കെ കളിച്ച് ഇരിക്കാലോ…” ഹൃതിക് അവനോട് പറഞ്ഞു. അത് കേട്ടതും സാം ഒരു ഞെട്ടലോഡ് കൂടി അവനെ നോക്കി നിന്നു. എന്നാലും സമീർ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
“ലോഹിത് വിളിക്കാർ ഇല്ലേ…” ഹൃതിക് ചോദിച്ചു.