ശ്രീഹരി കേറി, മീറ്റിങ് തുടങ്ങി. ഏകദേശം ഒരു 10 മിനിറ്റ് ആവുമ്പോഴേക്കും ശ്രേയ കൊണ്ടുവന്ന പ്രേസേന്റ്റേഷനിൽ ഉണ്ടായിരുന്ന ഓരോ തെറ്റുകൾ ചൂണ്ടി കാണിച്ചു തുടങ്ങി, ഓരോ തെറ്റുകൾ കാണുമ്പോഴും അവന്റെ ആത്മവിശ്വാസം കുറഞ്ഞ് കുറഞ്ഞ് വന്നു, അത് വീണ്ടും മറ്റു പല തെറ്റുകളിലേക്കും വഴി തിരിച്ചു. അവൻ ആവശ്യത്തിൽ അധികം ചീത്ത കേൾക്കാൻ തുടങ്ങി, എന്നാലും ഒരുവിധത്തിൽ ഓരോന്ന് പറഞ്ഞ് ഒപ്പിച്ചു.
ഇടക്ക് ഇടക്ക് അവൻ ലാപ്ടോപ്പിൽ സമയം നോക്കുന്നുണ്ടായിരുന്നു, സമയം ഇപ്പൊ 4 മണി കഴിഞ്ഞു.
“ഇയാൾ എന്തിനാണ് ഇങ്ങനെ സമയം നോക്കുന്നത്. ഞാൻ ഇവിടെ ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തിയിട്ടില്ല. ഇയാൾക്ക് മതിയായെങ്കിൽ നിർത്തിയിട്ട പോവാം” ശ്രേയ പറഞ്ഞു.
“ഇല്ല മാം… ഞാൻ അറിയാതെ…” അവൻ ചെറുതായി ഒന്ന് പേടിച്ച് കൊണ്ട് പറഞ്ഞു. ആ എ/സി റൂമിൽ അവൻ വിയർത്തി തുടങ്ങി. പുറത്ത് ഇരുന്ന് സമയം പോവുന്നത് നോക്കിയിരിക്കുക ആയിരുന്നു സമീർ. ഏകദേശം ഒരു 4:15 ആയപ്പോ തൊട്ട് ശ്രീഹരിയുടെ ഫോണിൽ റാഷികയുടെ കാൾ വന്ന് തുടങ്ങി, എല്ലാം അവൻ കട്ട് ചെയ്ത് വിട്ടു.
“ഇനി കാൾ വന്ന എടുത്തിട്ട് പറയണം അവൻ ശ്രേയയുടെ കൂടെ ആണ് കുറച്ച് കഴിഞ്ഞിട്ട് വിളിക്കാൻ” സമീർ ഫോൺ എടുത്തോണ്ട് വന്ന ശ്രേയയുടെ അസ്സിസ്റ്റാന്റിനോട് പറഞ്ഞു. അടുത്ത കാൾ വരണ്ട താമസം…
“ശ്രീഹരി ശ്രേയയുടെ കൂടെ ആണ് കുറച്ച് കഴിഞ്ഞിട്ട് വിളിക്കു“
“ഏത് ശ്രേയ നിങ്ങൾ ആരാ…” റാഷിക ചോദിച്ചു. പിന്നെ ഉള്ള മറുപടികൾ എല്ലാം സമീറിന്റെ നിർദേശപ്രകാരം ആയിരുന്നു.