“എന്നാ നീ ഇരിക്ക്, ഞാൻ എല്ലാം ഒന്ന് ചൂട് ആക്കട്ടെ…”
“നിനക്ക് ഇതൊക്കെ ഉണ്ടാകാൻ അറിയോ“
“കൂറേ കാലം ഹോസ്റ്റലിൽ ഒക്കെ നിന്ന് കഴിഞ്ഞ കുറച്ച് ഒക്കെ താനേ ഉണ്ടാകാൻ പഠിച്ചോളും… ഇനി ഇപ്പൊ ഒറ്റക്കും കൂടി ആയ. നിനക്ക് ഉപകാരം ആയാലോ, ഞാൻ നിന്റെ വീട്ടിലേക്ക് നിന്നെ ചോദിച്ച് വരുമ്പോ പറയാൻ ഉള്ള ഒരു പ്ലസ് പോയിന്റ് ആയാലോ” ഫ്രിഡ്ജ് തുറന്ന് സാധങ്ങൾ എടുത്ത് കൊണ്ടിരിക്ക് ഹൃതിക് പറഞ്ഞു.
“എങ്ങനെയാടാ അതൊക്കെ ശെരിയാക്കി എടുക്കുക, ഞാൻ റാഷിയോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഇതൊക്കെ… ഞാൻ ആണ് അവളെ നിർബന്ധിച്ച് സംസാരിച്ച് ഒരുത്തൻ ആയിട്ട് എല്ലാം റെഡി ആക്കി കൊടുക്കാൻ സഹായിച്ചത് ഒക്കെ. എങ്ങനെയെങ്കിലും അവളെ ഒന്ന് മനസ്സിലാക്കി എടുപ്പിച്ച പിന്നെ എനിക്ക് ടെൻഷൻ ഒന്നും ഇല്ല” ആഷിക സങ്കടത്തോട് കൂടി പറഞ്ഞു. അത് കേട്ടതും ഹൃതിക് അവളുടെ അടുത്തേക്ക് നടന്ന ചെന്നു, അവിടെ ബെഡിൽ ഇരിക്കുന്ന അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് തന്റെ പക്കിലേക്ക് അടുപ്പിച്ചു, ഒന്ന് കെട്ടിപിടിച്ചു.
“എല്ലാം ശെരിയാക്കും… എന്തേലും ഒരു വഴി തെളിഞ്ഞ് വരും” ഹൃതിക് പറഞ്ഞു.
(ഇതേ സമയം സമീർ)
“താങ്ക് യു ശ്രീഹരി… ഞാൻ ഇപ്പൊ എവിടെ സ്റ്റേ അടിക്കും എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു, നീ ഇല്ലായിരുനെകിൽ പെട്ട് പോയെന്നെ” സമീർ പറഞ്ഞു. സമീർ ബിസിനസ്സിന്റെ കുറച്ച് കാര്യങ്ങൾ ശെരിയാകാൻ വേണ്ടി ശ്രീഹരിയുടെ അടുത്തേക്ക് വന്നതായിരുന്നു. ഹൃതികിന്റെ കൂടെ താമസിക്കാം എന്ന് കരുതിയതായിരുന്നു അവൻ, പക്ഷെ ഇപ്പൊ അവൻ ഇല്ലാത്ത കൊണ്ട് ശ്രീഹരിയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. പക്ഷെ അത് അവന് ഉപകാരം ആയി മാറി…