(അടുത്ത ദിവസം വൈകുനേരം അമ്പലത്തിൽ…)
“ഫോൺ ഓഫ് ചെയ്ത് വെക്കാൻ ആണെകിൽ ഈ തെണ്ടിക്ക് ഇതും കൊണ്ട് നടക്കണോ…” ഹൃതികിനെ കാൾ ചെയാൻ ശ്രെമിച്ചിട്ട് കിട്ടാതെ ഇരുന്നപ്പോ ആഷിക് സ്വയം പറഞ്ഞു.
അവൻ വരാൻ സാധ്യത ഇല്ല എന്ന് പറഞ്ഞപ്പോ ശെരിക്കും വരാതെ ഇരിക്കും എന്ന് ഞാൻ കരുതിയില്ല, കിട്ടും എന്റെ കൈയിൽ അപ്പൊ കാണിച്ച് കൊടുക്കാം. അവൾ അങ്ങനെ മനസ്സ് ഓരോന്ന് പറഞ്ഞ് നടന്നകൊണ്ടേ ഇരുന്നു. ഒരു ധാവണി ആയിരുന്നു അവളുടെ വേഷം, അവൾ നേരെ സ്റ്റേജിന്റെ ബാക്കിലേക്ക് റാഷികയുടെ അടുത്തേക്ക് പോവുക ആയിരുന്നു.
“എടി നന്നായിട്ട് ഇല്ലേ… കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ. ഈ വിഗ് ഒക്കെ വെച്ചിട്ട് എന്തോ പോലെ” മോഹിനിയാട്ടത്തിന്റെ ഡ്രെസ്സിൽ നിൽക്കുന്ന റാഷിക ചോദിച്ചു.
“എങ്ങനെയടി ഇത്രെയും ഒക്കെ സാധനങ്ങൾ ഒക്കെ വലിച്ച് കെട്ടി ഇട്ടിട്ട് ഡാൻസ് കളിക്കാൻ പറ്റുന്നെ… ഏതായാലും കാണാൻ രസം ഉണ്ട്. നന്നായി കളിക്ക്, ഞാൻ ഫ്രന്റ് റോവിൽ തന്നെ ഇരുപ്പ് ഉണ്ടാവും” എന്നും പറഞ്ഞ് ആഷിക പോയി.
അല്പം കഴിഞ്ഞ് ഡാൻസ് പരിപാടി തുടങ്ങി, അവൾ ഇടക്ക് ഫോൺ എടുത്ത് ഹൃതികിനെ വിളിക്കുന്നുണ്ടായിരുനെകിലും ആത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും അവൾ അവിടെ ഇരുന്ന് ആ മനോഹരമായ ഡാൻസും കാണുന്നുണ്ടായിരുന്നു…
റാഷിക ആദ്യമായാണ് സ്റ്റേജിൽ കേറി ഡാൻസ് കളിക്കുന്നത്, ഭയങ്കരമായി അവളുടെ ഹൃദയം ഇടിച്ചു കൊണ്ടേ ഇരുന്നു. അവൾ ഡാൻസ് ചെയുന്ന മുഴുവൻ സമയവും മുന്നിൽ തന്നെ ഇരിക്കുന്ന ആഷികയെ നോക്കി നിൽക്കുക ആയിരുന്നു, അവളിടെ മുഖത്ത് നോക്കി നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് റാഷിക മനസ്സിലാക്കി. എന്നാൽ നോട്ടം ഒന്ന് പാളി പോയ അവൾ കണ്ടത് പിന്നിൽ നിന്നും മുന്നിൽ തനിക്ക് സുപരിചതയായ ആരോ ഒരാൾ നടന്ന വരുന്നത് ആണ്, പക്ഷെ അങ്ങോട്ട് കൂടുതൽ ശ്രെദ്ധ കൊടുത്ത ഇവിടെ എല്ലാം തെറ്റും എന്ന് അവൾക്ക് അറിയാമായിരുന്നു, എല്ലാം കഴിഞ്ഞപ്പോ അവൾക്ക് സ്വയം അത്യാവിശ്യം നന്നായി കളിച്ചത് പോലെ തന്നെ തോന്നി.