“അത് നന്നായി, അപ്പൊ വീട്ടിൽ നമ്മൾ രണ്ടാളും മാത്രമല്ലേ ഉണ്ടാവുള്ളു. അവിടെയും പൊളിച്ചടുക്കുന്നു…”
“ഏയ്യ്… അത് വേണ്ടടാ നീ വിട്ടോ. ഇങ്ങനെ പെട്ടന് പറഞ്ഞത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത് കേട്ടോ”
“അതൊന്നുമില്ല… പക്ഷെ നീ എന്താണ് ഇങ്ങനെ ഞാൻ ഉള്ളിൽ കേറാൻ പാടില്ല എന്ന പോലെ ഒരു നിൽപ്പ് നിൽക്കുന്നത്…” സമീർ ചോദിച്ചു. അത് കേട്ട ഹൃതിക് ഒന്ന് ഞെട്ടി പരുങ്ങാൻ തുടങ്ങി. ഹൃതിക് അപ്പൊ തന്നെ ഉള്ളിൽ നോക്കി അവളോട് കണ്ണ് കൊണ്ട് ബാത്റൂമിന്റെ അങ്ങോട്ട് കാണിച്ചു, അവൾ മെല്ലെ ശബ്ദം ഉണ്ടാകാതെ ഉള്ളിലേക്ക് കേറാൻ തുടങ്ങി.
“അത് ഇങ്ങനെ നിന്ന് പോയതാടാ… നീ കേറി വാടാ” ഹൃതിക് അവനെ ഉള്ളിലേക്ക് ക്ഷെണിച്ചു. സമീർ വെറുതെ എന്തോ തിരയുന്നത് പോലെ അഭിനയിച്ചു.
“എന്ന അങ്ങനെ ആവട്ടെ… അപ്പൊ തിങ്കളാഴ്ച കാണാം, ശെരി എന്ന” സമീർ പറഞ്ഞു, അവൻ വീട്ടിൽ നിന്നും ഇറങ്ങി.
“ആടാ ബൈ… അവിടെ എത്തിയ ഒരു മെസ്സേജ് ഇഡ്” ഹൃതിക് പറഞ്ഞു. സമീർ വണ്ടി എടുത്ത് പുറത്ത് പോവുന്നതിന് മുന്നേ തന്നെ ഹൃതിക് വാതിൽ അടച്ച് ഉള്ളിലേക്ക് കേറി, അവൻ നേരെ ബാത്റൂമിലേക്ക് പോയി ചുണ്ടിൽ കൈ വെച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ആ ബാത്റൂമിൽ നിന്നു തന്നെ അവൻ ബൈക്കിന്റെ ഒച്ച ശ്രേദ്ധിച്ചു, സമീർ പോയി എന്ന് അവൻ ഉറപ്പ് വരുത്തി.
ആശ്വാസത്തിന്റെ ഒരു ദീർക്കാനിശ്വാസം അവനിൽ നിന്നും വന്നു, അവൻ തല അവൾക്ക് നേരെ തിരിച്ചു, ആഷിക അവനെ തന്നെ നോക്കി ചുണ്ടുകൾ മുറുകെ മൂടി വെച്ചിരുന്നു, ഒന്നും മിണ്ടാതെ ഇരിക്കാൻ.