“കുറച്ച് മുന്നേ കൂടി വിളിച്ച് വെച്ചതേ ഉള്ളു“
“അവൻ ഒന്ന് നാട്ടിലേക്ക് വരട്ടെ, എന്നിട്ട് വേണം രണ്ടാളോടും കാര്യങ്ങൾ ഒക്കെ പറയാൻ” ഹൃതിക് പറഞ്ഞു.
“അതെ അതെ, അവൻ എത്തുന്നതിന് മുന്നേ ആ വിശേഷം ഞാൻ ശെരി ആക്കി തരുന്നുണ്ട്” സമീർ പറഞ്ഞു. രണ്ട് പേരുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അർഥം വെച്ചുള്ള സംസാരത്തിന് ശേഷം അവർ ഉറക്കത്തിലേക്ക് പോയി.
വീണ്ടും ആഴ്ചകൾ വേഗം പോയി, ജോലിയിൽ കേറിയപ്പോ മുതൽ ഓരോ തിരക്കുകളിൽ പെട്ടുപോയി, ഒരുമാതിരി ഈ പോസ്റ്റിലേക്ക് ആളെ കിട്ടാൻ കാത്തിരിക്കുന്നത് പോലെ ആയിരുന്നു ഹൃതിക്കിന് പണികൾ വന്ന് തുടങ്ങിയത്. എന്തിരുന്നാലും ഹൃതിക്കും സമീറും അവരുടെ ഒഴിവു സമയങ്ങളിൽ കൂടുകയും അടിച്ച് പൊളിക്കുകയും എല്ലാം ചെയ്തു, അതി രാവിലെ എഴുനേറ്റ് ജിമ്മിൽ പോവുന്നത് ഇപ്പൊ അവന് ഒരു പതിവായി.
“നാളെ നീ വീട്ടിലേക്ക് പോവുന്നില്ലേ, വെള്ളിയാഴ്ച ആയി” സമീർ ചോദിച്ചു.
“ഇതൊക്കെ പ്രേത്യേകം എടുത്ത് ചോദിക്കണ്ട ആവിശ്യം ഉണ്ടോ” ഹൃതിക് മറുപടി കൊടുത്തു.
“ഞാനും ഉണ്ട് നിന്റെ അങ്ങോട്ട്. അവിടെ കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്” സമീർ പറഞ്ഞു.
“ഇതൊക്കെ ഇപ്പൊ എടുത്ത് പറയണ്ട ആവിശ്യം ഉണ്ടോ, നിനക്ക് അങ്ങോട്ട് കൂടെ വാ” ഹൃതിക് വല്യ ആവേശത്തിൽ മറുപടി കൊടുത്തു.
അടുത്ത ദിവസം വിചാരിച്ചതിലും കൂടുതൽ പണി ഉണ്ടായിരുന്നു, സാധാരണയിലും വൈക്കി ആയിരുന്നു എല്ലാം കഴിഞ്ഞത്.
“നീ എന്ന പോയി സാധങ്ങൾ ഒക്കെ പാക്ക് ചെയ്യ്… ഞാനും വീട്ടിൽ പോയി പാക്ക് ചെയ്യട്ടെ, എന്നിട്ട് ഞാൻ നിന്റെ അങ്ങോട്ടേക്ക് വരാം” ഓഫീസിൽ നിന്നും ഇറങ്ങുന്നതിന് ഇടയിൽ സമീർ പറഞ്ഞു. അതിന് ശെരി വെച്ച് ഹൃതിക് അവന്റെ താമസ സ്ഥലത്തേക്ക് ബൈക്കിൽ പോയി. അവിടെ എത്തിയതും അവൻ അവിടെ വണ്ടി നിർത്തി, ഹാൻഡിലെ തിരിച്ച് വണ്ടിയിൽ നിന്നും താക്കോൽ എടുക്കാൻ പോയ ആ നിമിഷം ഹാൻഡ്ലിൽ പോയ വഴിക്ക് അടിച്ച വെട്ടത്തിൽ അവൻ വീടിന്റെ മുന്നിൽ ആരോ ഇരിക്കുന്നത് കണ്ടു. അവൻ വീണ്ടും ഹാൻഡിൽ അങ്ങോട്ട് തിരിച്ച് അതാരാണ് എന്ന് നോക്കി, പക്ഷെ കണ്ണിൽ നേരെ വെളിച്ചം അടിച്ച അവിടെ ഇരുന്ന ആൾ ബാഗ് കൊണ്ട് മുഖം മറച്ചു.