“അപ്പൊ നീ ഡയറക്റ്റ് ആയിട്ട് എല്ലാം ചെയ്യുന്നുണ്ടായിരുന്നു അല്ലെ. നീ കാരണം ജോലി പോയി, പക്ഷെ അത് വ്യക്തമായി പ്ലാൻ ചെയ്ത് ഒപ്പിച്ചത് ആയിരുന്നു അല്ലെ…” അവൻ പറഞ്ഞു. ഹൃതിക് മെല്ലെ അവളിൽ നിന്നും അകന്ന് നീങ്ങി.
“എടാ സംസാരിച്ച് തീർക്കാവുന്നതേ ഉള്ളു നീ എങ്ങോട്ടാ ഈ പോവുന്നത്…” അവൾ പറഞ്ഞു. അതും കൂടി കേട്ടപ്പോ അവൻ തിരിഞ്ഞ് നടന്ന പോവാൻ തുടങ്ങി. അവൾ അവന്റെ പുറക്കെ നടന്ന് പോയി.
“എന്താടാ ഈ കാണിക്കുന്നേ. എന്ത് പറഞ്ഞാലും അങ്ങോട്ട് മിണ്ടാതെ പോയ പ്രെശ്നം തീരുവോ…” അവൾ പറഞ്ഞു. നടത്തം നിർത്തി അവിടെ തന്നെ നിന്ന് ഒരു രോക്ഷമായ നോട്ടം മാത്രം ആയിരുന്നു അവന്റെ മറുപടി.
“എടാ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എനിക്ക് ഇതൊന്നും അല്ലാതെ വേറെ എന്താ പറയേണ്ടത് എന്നും അറിയില്ല” അവനെ അവിടെ തന്നെ ഒന്ന് നിർത്താൻ വേണ്ടി അവൾ പിന്നെയും ഓരോന്ന് പറഞ്ഞ് തുടങ്ങി, പക്ഷെ എല്ലാം വിഫലമായിപ്പോയി. ഹൃതിക് നേരെ അവന്റെ ബൈക്ക് നിർത്തിയെടുത്തേക്ക് എത്തി, അതുമായി അവളോട് ഒന്നും മിണ്ടാതെ അങ്ങ് പോയി.
വരും ദിവസങ്ങളിലും ആഷിക അവന് കൂറേ മെസ്സേജുകൾ അയച്ചെങ്കിലും എല്ലാത്തിനും അവൾക്ക് ആകെ കിട്ടിയത് കൂറേ തണുത്ത മറുപടികൾ ആയിരുന്നു. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാം എന്ന വെച്ച അവൻ ഓരോ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറി, കോളേജിന്റെ അവസാന നാളുകൾ ആയതിനാൽ അവളും കുറച്ച് തിരക്കുകളിൽ പെട്ടുപോയി. രണ്ട് പേരും തമ്മിൽ ഉള്ള സംസാരങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് തുടങ്ങി.