“പറയാൻ ഉണ്ട് എന്നൊക്കെ പറഞ്ഞ് അപ്പോയ്ന്റ്മെന്റ് എടുക്കണോ നിനക്ക് അങ്ങ് പറഞ്ഞ പോരെ…” ആഷിക പറഞ്ഞു.
“എന്താണ് ഇന്ദുചൂഡൻ‘ണ്ടെ ഫ്യുച്ചർ പ്ലാൻസ്” ഹൃതിക് ചോദിച്ചു.
“അച്ഛൻ കൂടെ ചേരുന്നോ എന്ന് ചോദിച്ചു“
“ആരാ ചോദിച്ചത്“
“അച്ഛൻ തന്നെ എടാ അല്ലാതെ വേറെ ആരാ അച്ഛന്റെ കൂടെ ചേരുന്നോ എന്ന് ചോദിക്ക… നീ ഒരു പൊട്ടൻ തന്നെ” കാറ്റിൽ പാറികളിക്കുന്ന മുടിയിഴകൾ മുഖത്ത് നിന്നും മാറ്റി കൊണ്ട് അവൾ പറഞ്ഞു. അവനിൽ നിന്നും പ്രതികരണം ഒന്നും അവൾ കണ്ടില്ല
“നീ എന്തിനാ ഇപ്പൊ അത് ചോദിച്ചത്” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.
“സാം വിളിച്ചിരുന്നു ജോലിയുടെ കാര്യം പറഞ്ഞ്, അടുത്ത ആഴ്ച തൊട്ട് പോയി തുടങ്ങും ഞാൻ. ഇനി ഇത് പോലെ ഇപ്പോഴും ഒന്നും കാണാൻ പറ്റി എന്ന് വരില്ല” ഹൃതിക് പറഞ്ഞു. അവളുടെ മുഖത്ത് ഉള്ള ചിരി മെല്ലെ മാഞ്ഞ് തുടങ്ങി. അത് കണ്ടതും ഹൃതിക് അവളുടെ മുഖം വാരി തന്റെ കൈകളിൽ വെച്ചു.
“ഹേയ്… കാണാനേ പറ്റില്ല എന്നൊന്നും അല്ലാ. ഇവിടുന്ന് രണ്ട് മണിക്കൂർ, ഞാൻ ആണെകിൽ മിക്കവാറും എല്ലാ ആഴ്ചയും വരുകയും ചെയ്യും. ചിരിച്ചേ പെണ്ണെ…” അവൻ ആഷികയെ നോക്കി പറഞ്ഞു, പക്ഷെ ഇപ്പോഴും ആ ചിരി വന്നിട്ടില്ല.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… നീ എന്നോട് ദേഷ്യം പിടിക്കരുത്” അവൾ അവനോട് ഒരു അപേക്ഷ പോലെ പറഞ്ഞു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഹൃതികിന്റെ ബലം കുറഞ്ഞ് തുടങ്ങി.
“എന്റെ അച്ഛന്റെ പേര് കാളിദാസ്. ഞാൻ ആണ്…” ആഷിക പറഞ്ഞ് തുടങ്ങി. അവന്റെ കൈ പൂർണമായും അവളുടെ മുഖത്ത് നിന്നും താഴത്തേക്ക് വീണു.