“എനിക്ക് അവന്റെ കൂറേ ഡീറ്റെയിൽസ് ഒന്നും അറിയില്ല, പേർ ഹൃതിക്…(ശേഷം അവൾ ഹോസ്പിറ്റലിൽ നിന്നും തുടങ്ങിയ എല്ലാ കഥകളും പറഞ്ഞു, അന്ന് ഡാൻസ് കളിക്കാൻ വന്നപ്പോ കണ്ടത് വരെ, പക്ഷെ കിസ് അടിച്ചത് പറഞ്ഞില്ല)” റാഷിക പറഞ്ഞു.
“ഓഹ് അപ്പൊ ഇന്നലെ സമീർ സർ പറഞ്ഞ ആൾ തന്നെ… സർ അത് പറഞ്ഞ് കഴിഞ്ഞപ്പോ തന്നെ നിനക്ക് അത് എന്നോട് പറയണം എന്ന് തോന്നി അല്ലെ” അവൻ ചോദിച്ചു.
“നീ വെറുതെ അറിയാത്ത കാര്യങ്ങൾ പറയല്ലേ ശ്രീ. ഞാൻ ഇത് പറയാൻ വേണ്ടി തന്നെ ആണ് നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, അപ്പൊ നിനക്ക് അതെ സമയം വേറെ ഏതോ പെണ്ണിന്റെ കൂടെ പോണം അല്ലെ” വേറെ ഒന്നും പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇല്ലാത്ത കൊണ്ട് അവന്റെ മേലെ കുറ്റം ചാർത്തി റാഷിക ചോദിച്ചു.
“ഞാൻ പറഞ്ഞു നിന്നോട് മീറ്റിംഗിൽ ആയിരുന്നു പക്ഷെ വിചാരിച്ചതിനെ കാലും കൂടുതൽ സമയം എടുത്തു എന്ന്, ഇനി എന്റെ അടുത്തേക്ക് ചാടി കളിക്കാൻ വാ“
“എന്ന പിന്നെ ആദ്യമേ പറഞ്ഞ പോരെ ഇന്ന് പറ്റില്ല എന്നൊക്കെ…”
“അത് തന്നെ അല്ലെടി കോപ്പേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞത്, അപ്പൊ ഞാൻ എവിടേലും കുറച്ച് സമയം ഒപ്പിച്ച് വരണം എന്നൊക്കെ പറഞ്ഞത് നീ തന്നെ അല്ലെ” ദേഷ്യത്തിൽ ശ്രീഹരി പറഞ്ഞു.
“ഇനി എന്നോട് ദേഷ്യം പിടിച്ചോ, ഒരു കാര്യം പറയാൻ വന്നപ്പോഴേക്കും അവൻ അവിടെ ഇരുന്ന് എഴുതാ പുറം വായിക്കണം. എന്നോട് പറയാതെ നിനക്ക് തോന്നിയത് എന്തും ചെയ്യാം, ഞാൻ ചെയ്ത ഒരു കാര്യം നിന്നോട് പറഞ്ഞപ്പോ അത് പറ്റില്ല, നിന്നോട് പറയാതെ ഇരുന്ന മതിയാരുന്നു…” മുഖം ചുളിച്ച് കൊണ്ട് അവൻ കണ്ണ് കൊടുക്കാതെ റാഷിക പറഞ്ഞു.