“ഞാൻ ശ്രേയയുടെ ഫ്രണ്ട് ആണ്, അവർ രണ്ട് പേരും കാര്യമായോ എന്തോ സംസാരത്തിൽ ആണ് പിന്നെ വിളിക്കു” എന്നും പറഞ്ഞ് റാഷികയുടെ മറുപടി വരുന്നതിന് മുന്നേ ഫോൺ വെച്ചു. റാഷിക ആ പാർക്കിൽ ഒറ്റക് അവന് വേണ്ടി ഉള്ള കാത്തിരിപ്പ് തുടർന്നു, ഉത്തരം അറിയാത്ത കൂറേ ചോദ്യങ്ങളും മനസ്സിലിട്ട് അവൾ അവിടെ ഇരുന്നു.
സമയം വേഗം കടന്ന് പോയി, ശ്രീഹാരിക്ക് മാത്രം അത് ഇഴഞ്ഞ് നീങ്ങുന്നത് പോലെ തോന്നി, ഏകദേശം 6 മണി ആവാനായിരുന്നു, എല്ലാം കഴിഞ്ഞ് ശ്രീഹരിയും ശ്രേയയും പുറത്ത് ഇറങ്ങി.
“മിടുക്കൻ ആണ് സാം ഇവാൻ, പിന്നെ കുറച്ച് ടെൻഷൻ ഉണ്ട് എന്നെ ഉള്ളു. അതൊക്കെ ഒന്ന് മാറ്റി എടുത്ത ഇവൻ ഇനിയും നന്നായി പെർഫോം ചെയ്യും” ശ്രേയ പറഞ്ഞു.
എല്ലാം ഒരു ഭയഭക്തി ബഹുമാനത്തോട് കൂടെ നിന്ന് അവൻ കേട്ടു.
“സർ എന്ന ഞാൻ ഒന്ന് പോയിട്ട് വരാം… ചെറിയ ഒരു…” ശ്രീഹരി കൈ കൊണ്ട് എന്തൊക്കയോ ആംഗ്യം കാണിച്ച് കൊണ്ട് പറഞ്ഞു.
“എടാ സോറി, ഞാൻ ഇത് ഇത്ര നേരം എടുക്കും എന്ന് കരുതിയില്ല…” സമീർ അവനോട് പറഞ്ഞു. അതൊന്നും പ്രെശ്നം ഇല്ല എന്നും പറഞ്ഞ്, എല്ലാവരോടും യാത്ര ചോദിച്ച ശേഷം ശ്രീഹരി അവിടെ നിന്നും ഇറങ്ങി. പോവുന്ന വഴിക്ക് അവൻ ഫോൺ എടുത്ത് റാഷികയെ വിളിച്ചു, അവൾ ഏകദേശം രണ്ട് മണിക്കൂർ ആയിട്ട് ആ പാർക്കിൽ തന്നെ കാത്തിരുപ്പുണ്ട് എന്ന് അറിയാൻ പറ്റി, വണ്ടിയുടെ വേഗത അവൻ കൂട്ടി…
പാർക്കിൽ എത്തിയതും ശ്രീഹരി കാണുന്നത് ഉറക്കം തൂങ്ങി അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന റാഷികയെ ആയിരുന്നു. ശ്രീഹരി മെല്ലെ ആ ഇരുണ്ട വൈകുന്നേരത്തെ അവളുടെ അടുത്ത് പോയിരുന്നു, മെല്ലെ അവളുടെ കവിളിൽ ഒന്ന് തട്ടി.