പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Posted by

അങ്ങനെ അവർ ആ ഓഫീസിന്റെ മുന്നിൽ എത്തി, പി.ഡബ്ള്യു.എസ് കോൺസുലേറ്റാന്റ്‌സ്. രണ്ട് പേരും ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ഒരു ഫോൺ ചെയ്യാൻ ആയി സമീർ അങ്ങോട്ട് മാറി നിന്നു, ശ്രീഹരിയോട് കേറി പോവാനും ആവിശ്യപെട്ടു.

ശ്രേയ : ഹലോ സാം… ഓർമ ഉണ്ട് അല്ലെ. കൂറേ ആയാലോ

സമീർ : അന്ന് ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞില്ലേ, അതിന് പാട്ടി സംസാരിക്കാൻ ഞാൻ ഒരാളെ അങ്ങോട്ട് വിടുന്നുണ്ട്

ശ്രേയ : നിന്ടെ സ്വന്തം കമ്പനി അല്ലേടാ, പോരാത്തതിന് നിനക്ക് ഇതൊക്കെ അറിയുകയും ചെയ്യാം, എന്റെ ആവിശ്യം ഉണ്ടോ.

സമീർ : ആവിശ്യം ഉണ്ട്. നീ മാക്സിമം അവനെ അവിടെ തന്നെ പിടിച്ച് ഇരുത്തണം. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും.

ശ്രേയ : അതൊക്കെ ചെയ്യാം, എന്താണ് കാര്യം പറ.

സമീർ : തീരെ ഉത്തരവാദിത്തം ഇല്ല എന്നെ. നീ കുറച്ച് റഫ് ആയിട്ട് നിലക്ക്. പിന്നെ ഉള്ളിലേക്ക് കേറുന്നതിന് മുന്നേ അവന്റെ ഫോണും സാധങ്ങളും എല്ലാം പുറത്ത് വെപ്പിക്കുകയും വേണം.

ശ്രേയ : ഓഹോ, ഒരു ട്രെയിനിങ്. അത് ഞാൻ എട്ടു. ഇപ്പൊ മൂന്ന് ആര ആവാൻ പോവുന്നു, 5 അഞ്ചര വരെ ഇവിടെ തന്നെ ഇരുത്തികാം പോരെ.

സമീർ : അത് മതി. താങ്ക് യൂ.

എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു, ശേഷം ഉള്ളിലേക്ക് കേറി. പ്രസന്റേഷൻ വേണ്ടി ശ്രീഹരിയോട് മാത്രം കേറാൻ ആയിരുന്നു ശ്രേയ ആവിശ്യ പെട്ടത്. സമീറിനോട് കൂടെ വരാൻ ശ്രീഹരി കൂറേ അപേക്ഷിച്ച് നോക്കിയെങ്ങളും ഒന്നും നടന്നില്ല.

ഉള്ളിലേക്ക് കേറാൻ വേണ്ടി അല്പം ധൈര്യം എല്ലാം കൊടുത്തു, ശ്രീഹരി ശ്രേയ ഇരിക്കുന്ന മീറ്റിങ് റൂമിലേക്ക് കേറി, പുറകിൽ നിന്നും സമീർ അവന് ഒരു ഓൾ ദി ബെസ്റ്റും കൊടുത്തു. റൂമിലേക്ക് കേറുന്നതിന് മുന്നേ അവന്റെ കൈയിൽ ഉണ്ടായിരുന്ന വെട്ടിച്ചും ഫോണും എല്ലാം ഊറി വെപ്പിച്ചു, ഉള്ളിലേക്ക് അതൊന്നും അലോവ്ഡ് അല്ല എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *