പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവന്റെ ഉള്ളിലും ചെറുതായി ഓരോ സംശയങ്ങൾ ഉടലെടുത് തുടങ്ങി. ശ്രീഹരിയും വേഗം തന്നെ കിടന്നു, പക്ഷെ വേഗം തന്നെ ഉറങ്ങിയില്ല. ഇതുവരെ തോന്നാത്ത ഓരോ കാര്യങ്ങൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു, പതിവില്ലാത്ത എഴുതാപുറവും അറിയാതെ ചിന്തിച്ചു തുടങ്ങി.
(അടുത്ത ദിവസം ഉച്ച കഴിഞ്ഞതും…)
ശ്രീഹരിയുടെ വീട്ടിൽ തന്നെ ആയിരുന്നു സമീർ അത്രയും നേരം ഉണ്ടായിരുന്നത്, കാര്യമായ ബിസിനസ് ചർച്ചകളിൽ ആയിരുന്നു ഇരുവരും. വൈകുനേരം ആവുമ്പോഴേക്കും ഡീറ്റൈൽഡ് പ്രസന്റേഷൻ കൊടുക്കണം.
“സർ 3:30 മീറ്റിംഗ് എന്ന് പറഞ്ഞ ഏകദേശം എപ്പോ തീരും” ശ്രീഹരി ചോദിച്ചു.
“കൂടി പോയ പത്ത് മിനുട്ട്. ജസ്റ്റ് കാര്യങ്ങൾ പറയുന്ന ഇറങ്ങുന്നു, എന്താടാ എന്തേലും തിരക്ക് ഉണ്ടോ” സമീർ തിരിച്ച് ചോദിച്ചു.
“അവളെ ഒന്ന് കാണാൻ പോവാൻ ഉണ്ടായിരുന്നു. ഇനിയിപ്പോ പോയില്ലെങ്കിൽ അത് മതി”
“ഇത് എത്ര വലിയ മീറ്റിംഗ് ആണ് എന്ന് അറിയോ ശ്രീഹരി. കുറച്ച് എങ്കിലും ആത്മാർത്ഥത കാണിക്കണം… പേർസണൽ കാര്യങ്ങൾ ഒന്നും ചെയ്യണ്ട എന്നല്ല, ബട്ട് പ്ലീസ്” അല്പം ഗൗരവത്തിൽ തന്നെ സമീർ പറഞ്ഞു.
“ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളു സർ… ഞാൻ ജസ്റ്റ് ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം” ശ്രീഹരി മറുപടി കൊടുത്തു. ആദ്യമായി കിട്ടിയ വർക്ക് ആണ്, അതും അത്യാവിശ്യം വലിയ പ്രൊജക്റ്റ് തന്നെ. തന്റെ ഇതേ ഫീൽഡിൽ ഉള്ള അധികം ആർക്കും കിട്ടാത്ത ഈ ഭാഗ്യം എന്തായാലും നന്നായി തന്നെ ഉപയോഗപ്പെടുത്തും.
അധികം വൈകിക്കാതെ തന്നെ സമീറും ശ്രീഹരിയും പ്രസന്റേഷനിൻ പോവാൻ ആയി വണ്ടി തിരിച്ചു. ഇപ്പോഴ് അവർ പോയികൊണ്ടിരിക്കുന്നത് ശ്രേയയുടെ അടുത്തേക്ക് ആണ്, കമ്പനിയുടെ ഫൈനാൻഷ്യൽസ് എല്ലാം ഡീൽ ചെയ്യുന്ന ആൾ ആണ്, ആളോട് പ്രോജക്ടിന്റെ ഡീറ്റൈൽസും എസ്റ്റിമേറ്റും എല്ലാം കാണിച്ചിട്ട് വേണം ഇതിനിടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ.