“അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ഞാൻ അങ്ങനെ ഒക്കെ ചെയ്ത് പോയി… അറിയില്ലായിരുന്നു എനിക്ക് ഒന്നും. പ്ലീസ്, പ്ലീസ് ഒന്ന് ക്ഷേമിക്ക് എന്നോട്…” ആഷിക പറഞ്ഞു. അവളുടെ ശബ്ദത്തിലെ സങ്കടവും കുറ്റബോധവും അങ്ങേ അറ്റത് ഉള്ള ആത്മാർത്ഥതയും അവൻ തിരിച്ചറിഞ്ഞു.
“നീ എന്നോടും ക്ഷേമിക്ക്… അങ്ങനെ ദേഷ്യം പിടിച്ച് വരാൻ മാത്രം ഉള്ളത് ഒന്നും നീ പറഞ്ഞിട്ടില്ല… ഞാൻ ഇങ്ങനെ ആണ്, എങ്ങനെ പെരുമാറണം എന്നോ എന്ത് ചെയ്യണം എന്നോ ചില സമയങ്ങളിൽ ഒരു ബോധവും ഉണ്ടാവാർ ഇല്ല” ഹൃതിക് മറുപടി കൊടുത്തു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലേക്ക് പോയി തുടങ്ങി, അവിടെ പിടിച്ച് അവൻ ആഷികയെ തന്റെ അടുത്തേക്ക് വെളിച്ച് അടുപ്പിച്ചു. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം പ്രണയാർദ്രമായി നോക്കി ചിമ്മി…
അവൻ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു, അവൾ ഇരുമിഴികളും മൂടി അവന്റെ ആദരങ്ങൾ സ്വീകരിക്കാൻ തയ്യാറായി നിന്നു.
പെട്ടന് ആയിരുന്നു ആരോ കാളിങ് ബെൽ അടിച്ചത്…
“അയ്യോ… സാം” ഹൃതിക് അവളിൽ നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു.
“ഇവിടെ മിണ്ടാതെ നിൽക്ക് കേട്ടോ, ഞാൻ എന്തേലും പറഞ്ഞ് അവനെ ഒഴിവാക്കട്ടെ” അവൻ തുടർന്നു. ആഷികയും ഒരു മൂലയിൽ പോയി നിന്നു. ഹൃതിക് വാതിൽ പൂർണമായും തുറക്കാതെ അതിന്റെ മുന്നിൽ തന്നെ നിന്നു തല പുറത്തേക്ക് ഇട്ടു.
“നീ ഇതുവരെ റെഡി ആയിലെ മൈരേ… വേഗം വാ” സമീർ പറഞ്ഞു.
“എടാ അതെ… അത്… അമ്മ വിളിച്ചിട്ട് ഉണ്ടായി, ചേട്ടന്റെ അടുത്തേക്ക് പോവാന് വീട്ടിൽ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ ഇല്ലടാ നീ വിട്ടോ” ഹൃതിക് മറുപടി കൊടുത്തു.