“രാത്രി വീട്ടിൽ നിന്നും കഴിച്ച മതിയോ അതോ…” ഹൃതിക് ചോദിച്ച് തുടങ്ങി.
“പുറത്ത് നിന്നും കഴിക്കാം… എന്തിനാ നീ വെറുതെ, അല്ലെ” അവൾ ഒരു ആക്കിയ ചിരിയുമായി അവനോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ കഴിച്ച ഭക്ഷണം കുറ്റം പ്രണയണ്ടാലോ എന്ന് കരുതി അവൾ കഴിച്ചത് ആയിരുന്നു, അത് അത്ര നാനായിട്ടില്ല എന്ന് ഹൃതിക്കിനും അറിയാമായിരുന്നു, പരസ്യമായ ഒരു രഹസ്യം.
സന്ധ്യ സമയം ആയപ്പോഴേക്കും ഹൃതിക്കും ആഷികയും വടക്കുംനാഥനിൽ എത്തി, ഓരോരോ ഇടങ്ങളിലായി പോയി പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു പച്ച കളർ ഷർട്ടും അതെ കര മുണ്ടും ഉടുത്ത് ആയിരുന്നു ഹൃതിക് വന്നത്, ആഷിക ഒരു പിങ്ക് സാരിയും. എല്ലാ ദൈവങ്ങളുടെയും മുന്നിൽ വെച്ച് അവർ മനസ്സുരുകി പ്രാർത്ഥിച്ചു, ഓരോ തവണ പ്രാർത്ഥിച്ച് കഴിയുമ്പോഴും അവർ പര്സപരം നോക്കി നിന്നു. അവിടെ മൊത്തം ഉള്ള കാറ്റും പച്ചപ്പും എല്ലാം ഒന്ന് അനുഭവിച്ച് കഴിഞ്ഞ തന്നെ പിന്നെ അവിടം വിട്ട് വരാൻ തോന്നില്ല. രണ്ട് പേരും കൈകൾ കോർത്ത് കൊണ്ട് അമ്പലത്തിന്റെ ചുറ്റും നടന്നു.
കൂത്തമ്പലത്തിന്റെ നാൾ മനോഹരമായ ഗോപുരങ്ങൾക്ക് അടുത്ത് കൂടി അവർ നടന്നു, മതിലിലെ മനം മയക്കുന്ന കൊത്തുപണികൾ, ഹൃതിക് അങ്ങോട്ടേക്ക് കൈ ചൂണ്ടി അവൾക്ക് അത് കാണിച്ച് കൊടുത്തു, അത് കാണുവാൻ വേണ്ടി അവൾ തല അങ്ങോട്ട് ചെരിച്ചു, അവളെ കാണാൻ വേണ്ടി അവൻ അവൾക്ക് നേരെ തല ചെരിച്ചു. പിന്നെയും രണ്ട് പേരും നടന്ന് നീങ്ങി.
“ഞാൻ നിന്നെ പോലെ സ്ഥലത്താവും സന്ദർഭവും ഒന്നും നോക്കാതെ കാര്യങ്ങൾ പറയുന്ന ആൾ അല്ല… എനിക്ക് ഇപ്പോഴും ഓർമയിൽ നിൽക്കണം ആ കാര്യവും ആ സ്ഥലവും. അതുകൊണ്ട് ഇപ്പൊ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവാന്…” എന്നും പറഞ്ഞ് ആഷിക അവന്റെ കൈയിൽ പിടിച്ച് തൂങ്ങി അവളുടെ ചുണ്ടുകൾ അവന്റെ ചെവിയുടെ അടുത്തേക്ക് കൊണ്ടുപോയി.