“എന്താ പെണ്ണെ എന്തേലും ഒക്കെ സ്ഥലത്ത് ഇങ്ങനെ ഒറ്റക്ക് ഇരുന്ന് ഉറങ്ങാന് എന്ന ബോധം ഒന്നും ഇല്ലേ” ഒരു തമാശ രൂപേണ ശ്രീഹരി ചോദിച്ചു.
“ഞാൻ ഇവിടെ ഒറ്റക് ആണ് എന്ന ബോധം നിനക്ക് ഉണ്ടോ…” റാഷിക അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. വൈകി എത്തിയത് താൻ ആണ് എന്നും, ഇനി അതിന്റെ പേരിൽ ഒരു അടി വേണ്ട എന്നും കരുതി ശ്രീഹരി മെല്ലെ വേറെ ഓരോ വിശേഷങ്ങൾ ചോദിച്ചു ശ്രെദ്ധ തിരിപ്പിച്ചു.
“അല്ലാടി എന്താണ് അത്യാവശ്യമായി കാണണം എന്നൊക്കെ പറഞ്ഞത്, എന്ത് പറ്റി” ശ്രീഹരി ചോദിച്ചു. അത് കേട്ടതും റാഷികയുടെ കൈകൾ മെല്ലെ അവന്ടെ കൈയുടെ മുകളിലേക്ക് വന്നു, അവൾ അവനെ ശക്തിയിൽ തന്നെ പിടിച്ചു.
“ഞാൻ പറയുന്നത് കേട്ട് നീ എന്നോട് ദേഷ്യം പിടിക്കരുത്… ഞാൻ ഇതുവരെ നിന്നോട് അതിന് പറ്റി ഒന്നും പറഞ്ഞിട്ടില്ല കാരണം ഇനി അവൻ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നാണ് ഞാൻ കരുതിയത്, പക്ഷെ…” റാഷിക പറഞ്ഞ് തുടങ്ങി. ഉള്ളിൽ ഒരു ഭയത്തോട് കൂടി ശ്രീഹരി അവളെ തന്നെ നോക്കി നിന്നു.
“ഇനിയിപ്പോ ഞാൻ എന്താകണം, നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറി തരണോ…” ശ്രീഹരി ചോദിച്ചു, അവന്റെ ശബ്ദത്തിൽ കട്ടി വന്ന് തുടങ്ങി.
“അങ്ങനെ ഒന്നും പറയല്ലേ എടാ, നീ ഞാൻ പറയുന്നത് എന്ന് കേൾക്ക്” ശ്രീഹരിയുടെ മുഖം കൈകളിൽ കോറി എടുത്ത് കൊണ്ട് അവൾ പറഞ്ഞു.
“അന്ന് എന്റെ ഒരു ഡാൻസ് ഉണ്ടായിരുന്നിലെ, അവൻ അവിടെ വന്നിട്ട് ഉണ്ടായിരുന്നു. ഇത് നിന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ച് നടക്കുക ആയിരുന്നു ഞാൻ…” അവൾ തുടർന്നു.
“അത് കഴിഞ്ഞിട്ട് എത്ര ദിവസം ആയടി, എന്നിട്ട് ഇപ്പൊ ആണോ പറയാൻ തോന്നിയത്. ആരാ അവൻ അത് ആദ്യം പറ…” ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.