“അതൊന്നും പ്രെശ്നം ഇല്ല സർ, യു ആർ ആൽവേസ് വെൽകം” ശ്രീഹരി പറഞ്ഞു.
“ഒരു കണക്കിന് അത് നന്നായി, നമുക്ക് ഇവിടെ ഇരുന്ന് തന്നെ ഡിസ്കഷൻ ഒക്കെ തുടങ്ങാലോ…” സമീർ പറഞ്ഞു.
“ഓഹ് അതിന് എന്താ സർ…” ശ്രീഹരി പറഞ്ഞു. അപ്പൊ തന്നെ ആയിരുന്നു അവന്റെ ഫോണിൽ ഒരു വീഡിയോ കാൾ വന്നു, റാഷിക ആയിരുന്നു അത്.
ശ്രീഹരി : എന്താടി പതിവില്ലാതെ വീഡിയോ കാൾ ഒക്കെ… കുറച്ച് ആയാലോ വല്ല വിവരവും അറിഞ്ഞിട്ട്.
റാഷിക : നിന്നെ ഒന്ന് നേരിട്ട് കാണണം, അത്യാവിശ്യമായിട്ട് ഒരു കാര്യം പറയണം.
ശ്രീഹരി : എന്ത് പറ്റി… ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു, ഞാൻ പറഞ്ഞില്ലേ മറ്റേ ബിസിനസ്സിന്റെ ഒക്കെ കാര്യം. സമീർ സർ ഇതാ ഇപ്പൊ ഇവിടെ എന്റെ കൂടെ ഉണ്ട്.
റാഷിക : അതൊക്കെ നീ ചെയ്തോ, ഒരു അറ മണിക്കൂർ വന്ന് കാണാതെ ഇരിക്കാൻ മാത്രം ഉള്ള തിരക്ക് ഒന്നും അല്ലാലോ ലെ
ശ്രീഹരി : ആ ആ വരാം ഞാൻ
“തിരക്കിൽ ആണോടാ…” സമീർ ഫോൺ പിടിച്ച് നിൽക്കുന്ന ശ്രീഹരിയോട് ചോദിച്ചു.
“ഏയ് അങ്ങനെ ഒന്നും ഇല്ല സർ… സർ ഇതാണ് ഞാൻ അന്ന് പറഞ്ഞ എന്റെ…” ശ്രീഹരി പറഞ്ഞു. ശേഷം അവൻ റാഷികയെ കാണിക്കാൻ വേണ്ടി ഫോൺ സമീറിന് നേരെ തിരിച്ചു, അവൾ അപ്പൊ ക്യാമെറയിലുടെ വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുനെകിലും അപ്പോഴും ഫോൺ സമീറിന്റെ കൈയിൽ എത്തി. രണ്ട് പേരും പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഹി പറഞ്ഞ് ചെറുതായി ഒന്ന് പരിചയ പെട്ടു.
സമീർ : നമ്മൾ ഇതിന് മുന്നേ എവിടേലും വെച്ച് കണ്ടിട്ട് ഉണ്ടോ, നല്ല പരിചയം ഉള്ളത് പോലെ. ഇവാൻ അന്ന് ഫോട്ടോ കാണിച്ച് തന്നപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പൊ എവിടെയോ കണ്ട പോലെ