ഹൃതിക് അവളുടെ ഇരുവശങ്ങളിലായി രണ്ട് കൈക്കലും വെച്ചു, അവൾക്ക് ഇനി ഇങ്ങോട്ടും പോവാം പറ്റില്ല.
“നമ്മൾ എന്തായിരുന്നു പറഞ്ഞ് നിർത്തിയത്” ഹൃതിക് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. ആഷിക അവന്റെ നെഞ്ചിൽ കൈ വെച്ച് അടുക്കുകയാണ് സമ്മതിച്ചില്ല.
“എന്തോ ആയിക്കോട്ടെ അതൊക്കെ കഴിഞ്ഞാലോ… അല്ല എന്നെ നിന്ടെ ഫ്രണ്ട്സിന് ഒന്നും പരിചയപ്പെടുത്തി കൊടുക്കില്ല, കുറച്ചിൽ ആണോ നിനക്ക്” ആഷിക ചോദിച്ചു.
“ഐ ലൗ യു…” ഹൃതിക് പറഞ്ഞു. അവളുടെ കൃഷ്ണമണി വിടർന്നു, ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം അവൻ കണ്ടു, അവന്റെ കണ്ണുകൾ ഉണ്ടായിരുന്ന ധൈര്യവും പ്രേമവും അവളും കണ്ടു.
“ഇനി പരിചയപെടുത്താലോ ഞാൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടി ആണ് എന്നും പറഞ്ഞ്… അല്ല നീ ഇഷ്ടം ആണ് എന്ന് തിരിച്ച് പറയാനെകിൽ മാത്രം കേട്ടോ” ഹൃതിക് പറഞ്ഞു. ആഷിക ചുറ്റും നോക്കാൻ തുടങ്ങി.
“നിനക്ക് എന്നെയും കൂട്ടി ബാത്റൂമിൽ കേറുമ്പോ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറയാൻ തോന്നാറുള്ളു അല്ലെ” ആഷിക പറഞ്ഞു. അപ്പോഴും ഹൃതിക് അവളെ നോക്കി നിൽക്കുക ആയിരുന്നു, എന്തിനോ വേണ്ടി കാത്തിരിക്കുന്നത് പോലെ. അവൾ പുരികം ഉയർത്തി, അവനും തിരിച്ച് അത് പോലെ തന്നെ ചെയ്തു.
“പറഞ്ഞ് കാര്യത്തിന് മറുപടി പറ പെണ്ണെ…”
“ആ ആ… ഞാൻ ഒന്ന് ശെരിക്കും ആലോചിക്കട്ടെ” ജാടയോട് കൂടി അവൾ പറഞ്ഞു.
“നിന്നോട് ഒക്കെ പറയുന്ന സമയം കൊണ്ട് വേറെ വള്ളോരടെയും അടുത്ത് പോയി പറഞ്ഞ മതിയാരുന്നു, ഇത് ഒരു മാതിരി…” അവൻ പറഞ്ഞു.
“കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ ഉണ്ടലോ ഞാൻ ആദ്യം നിന്നോട് ചെയ്യാൻ വെച്ചിരുന്ന ആ പ്ലാൻ അങ്ങോട്ട് ഇറക്കും…” അവൾ പറഞ്ഞു. എന്താ സംഭവം എന്ന് അറിയാതെ അവൻ ഒരു സംശയത്തോട് കൂടി നിന്നു.