****************************************************************************************************
സമീറും അവന്റെ അനിയൻ ജോയേലും ഒരുമിച്ച് ഇരുന്ന് റൂമിൽ വർത്തമാനം പറഞ്ഞ് കൊണ്ടിരിക്കുക ആയിരുന്നു.
“കല്യാണം ഉറപ്പിക്കാൻ ഇരുന്ന പെണ്ണ് പിടിച്ച് ഫ്രണ്ട് സോൺ ആക്കിയ ലോകത്തിലെ ആദ്യത്തെ ആൾ ചേട്ടായി ആയിരിക്കും” ജോയൽ പറഞ്ഞു.
“ഡാ ഡാ, ഒരു സഹായം ചോദിച്ച അത് മാത്രം പറഞ്ഞ് തന്ന മതി, കൂടുതൽ ഉണ്ടാകരുത്” സമീർ പറഞ്ഞു.
“പോട്ടേ ചേട്ടായി, ചാറ്റിങ് മാത്രം അല്ലെ ഫ്ലോപ്പ് ആയിട്ടുള്ളു. കഫെ പോയിട്ട് എന്ത് ഉണ്ടായി എന്ന് പറ…”
“ആദ്യം തന്നെ ഞങ്ങളുടെ ബാപ്പമാരുടെ നിർബന്ധത്തിന് വഴങ്ങി ആണ് പിന്നെയും കൂടുന്നത് എന്ന പോലെ ഞങ്ങൾ ഒരു കാഫെയിലേക്ക് പോയി. പറഞ്ഞ സമയത്തിന് 15 മിനിറ്റ് മുന്നേ ഞാൻ അവിടെ എത്തി, അവളെ എങ്ങനെയെങ്കിലും ഒന്ന് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാം എന്ന് കരുതി ആണ് ഞാൻ അവിടെ ഉണ്ടായിരുന്ന ക്യാഷിറിന് ആദ്യമേ പൈസ ഒക്കെ കൊടുത്തു, കാര്യങ്ങൾ ഒന്ന് അറിഞ്ഞ് പ്രവർത്തിക്കാനും പിന്നെ ഇനി ബില് അടക്കാൻ ടൈം ആവുമ്പൊ അയാളോട് ‘വേണ്ട സർ, സാറിന്റെ കയ്യിന് ഒക്കെ എങ്ങനെയാ പൈസ വാങ്ങാ’ എന്ന് അയാളോട് ചോദിക്കാൻ പറഞ്ഞു, അപ്പൊ അവൾക്ക് ഞാൻ ഒരു വല്യ പുള്ളി ആണ് എന്ന് തോന്നുമെലോ…” സമീർ പറഞ്ഞു. ഒരു ദയനീയവും പുച്ഛവും നിറഞ്ഞൊരു നോട്ടം ആയിരുന്നു ജോയലിന്റെ മറുപടി.
“നിനക് കോളേജിൽ ഒരാൾ ഉണ്ടായിരുന്നു എന്ന് അല്ലെ പറഞ്ഞത്, ഇപ്പൊ മനസ്സിലായി അവൾ എന്താ നിന്നെ ഇട്ടിട്ട് പോയത് എന്ന്”