“ഭയങ്കര ടേസ്റ്റ് എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഹോസ്റ്റലിൽ കിട്ടുന്നതിനെ കാലും എത്രയോ നല്ലതാണ്” കഴിച്ചുകൊണ്ട് ഇരികുനതിണ്ടേ ഇടയിൽ ലോഹിത് പറഞ്ഞു.
“അത് പോരെ ഡാ നമക്ക്… അങ്ങനെ നല്ലത് എന്തെകിലും കഴിക്കണം എങ്കിൽ വീട്ടിൽ തന്നെ പോണം. ഏതൊക്കെ പറഞ്ഞാലും നാട് നാഡി തന്നെ ആട” സാം അവന് മറുപടി ആയി പറഞ്ഞു.
“ഏതായാലും ട്രിപ്പ് വരാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ അവിടെ വെറുതെ ഇരുന്ന് ഇരുന്ന് ഒരു വഴി ആയെന്നെ” ഹൃതിക് പറഞ്ഞു.
“ഓ പാവം ഡാ. നമ്മൾ ഇത്രെയും നേരം ആയിട്ട് ഇവനെ പറ്റി ഒന്നും പുകഴ്ത്തി പറഞ്ഞില്ലാലോ… നീ വലിയവൻ ആട” സമീർ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞതും സാമും ലോഹിതും അവനെ ഒന്ന് തൊഴുതു.
“ഡേയ്… അതിന് വേണ്ടി ഒന്നും, ഇങ്ങനെ വെറുതെ പറഞ്ഞു എന്നെ ഉള്ളു. പിന്നെ ഇപ്പൊ നമ്മൾ പോവാൻ പോകുന്ന സ്ഥലത്ത് ഉള്ള റൂമിന് ഒക്കെ ഭയങ്കര റേറ്റ് ആണ്. കുറച്ച് ദൂരത്ത് മാറി എവിടേലും കിട്ടിയ എന്ന് നോക്കണം” ഹൃതിക് പറഞ്ഞു.
“ഞങ്ങൾക്ക് എന്താ ഏതാ, ഒന്നും അറിയില്ല. അപ്പൊ എന്താ എന്ന് വെച്ച നീ അങ്ങോട്ട്. പൈസ ലഭിക്കാൻ വേണ്ടി ഭയകര ചീപ്പ് ആകാൻ നിക്കണ്ട, അത്യാവിശ്യം ഫണ്ട് ഒക്കെ ഉണ്ട് ലെ” ലോഹിത് സാമിനെയും നോക്കി പറഞ്ഞു. ഉണ്ട് എന്ന രീതിയിൽ അവനും തലയാട്ടി. കഴിച്ച് കഴിഞ്ഞതിന് ശേഷം അവർ ‘ഉംയാം’ തടാകം ലക്ഷ്യമാക്കി യാത്ര തുടർന്നു. അതിന്റെ അടുത്ത് നിന്നാണ് അവർ കാണാൻ വന്ന പരിപാടി ആയ Autumn ഫെസ്റ്റിവൽ നടക്കുന്നത്. രാത്രിയിലേക്ക് കിടക്കാനും വിശ്രമിക്കാനും അവർ ഒരു സ്ഥലം കണ്ടുപിടിച്ചു.