“പോവാൻ ആയില്ലലോ അതിന്. കുറച്ചും കൂടി രാത്രി ആവട്ടെ” അവരുടെ കൂട്ടത്തിൽ ഇരുന്ന് കൊണ്ട് ആഷിക പറഞ്ഞു. അവളെ പെട്ടന് വീടിന്റെ ഉള്ളിൽ അവരോടൊപ്പം കണ്ടവൻ ഞെട്ടി. അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിയ ശേഷം സ്വയം സംസാരിച്ച് തുടങ്ങി.
നീ ഇവിടെ ഉണ്ടെകിൽ പുറത്ത് എന്റെ കൂടെ ഉണ്ടായിരുന്നത് ആരാണ്.
അതെ പുറത്ത് ലോഹിതിന്റെ പിന്നിൽ നിന്നും അവൾ വീടിന്റെ ഉള്ളിലേക്ക് കേറി. ഇത്രെയും നേരം ആഷിക ആയിരുന്നു പുറത്ത് എന്ന് വിചാരിച്ച് സംസാരിച്ച അവന് തെറ്റി, സമീറിന്റെ നിർദേശ പ്രെകാരം ഹൃതികിനെ കണ്ട് സംസാരിക്കാൻ വന്ന റാഷിക ആയിരുന്നു അത്.
“ഹലോ…” ഉള്ളിൽ കേറിയ ഉടനെ തന്നെ ഹൃതിക്കിനെയും സമീറിനെയും നോക്കി റാഷിക പറഞ്ഞു. ഹൃതികിനെ തേടി നടന്ന അവളുടെ കണ്ണുകൾ അവന്റെ കൂടെ തന്നെ ഇരുപ്പുണ്ടായിരുന്ന അവളുടെ ഇരട്ടസഹോദരിയെ കണ്ടില്ലാ.
ഉള്ളിലേക്ക് കേറി വന്ന ആ അതിഥിയെ കണ്ട് മൂന്നുപേരും ഞെട്ടി, അതാരായിരുന്ന എന്ന് അറിഞ്ഞ ലോഹിത് അവിടെ തന്നെ ഒന്ന് പതറി നിന്നു.
“എന്താടാ ആദ്യമായിട്ട് കാണുന്ന പോലെ. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് ഞാ… ആഷി. നീ എന്താ ഇവിടെ” സംസാരിച്ച് തുടങ്ങുന്നതിന് ഇടയിൽ ആഷികയെ കണ്ടവൾ ഒരു അത്ഭുതത്തോട് കൂടി ചോദിച്ചു. റാഷികയുടെ വരവും ചോദ്യവും കേട്ട ആഷിക ഭയത്താൽ ഹൃതികിന്റെ ഷർട്ടിന്റെ കൈ മടക്കിൽ പിടിച്ചു.
അവളുടെ ആ പ്രവർത്തി റാഷികയിൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കി, അവളുടെ മുഖം ദേഷ്യത്താൽ വീർത്തു ചുവന്ന് തുടങ്ങി.
“നീ എന്താടി ഇവിടെ എന്ന്…” ശബ്ദം കടുപ്പിച്ച് റാഷിക ചോദിച്ചു. ആഷിക കൂടുതൽ വേഗതയിൽ ശ്വാസം എടുക്കാൻ തുടങ്ങി.