എല്ലാവരും പിന്നെയും ഓരോ സംസ്‌കാരവുമായി അവിടെ തന്നെ ഇരുന്നു. വൈകുനേരം ആയിട്ടും അവരുടെ കഥ പറച്ചിലും സംസാരവും തീരുന്നില്ല, ഇതിന്റെ ഇടയിൽ ലോഹിതിന് ഓഫീസിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലോഹിത് ആ കാൾ എടുക്കാനായി പുറത്തേക്ക് പോയി.
കാൾ കഴിഞ്ഞ് തിരിഞ്ഞിതും അവൻ ഗേറ്റിന്റെ അവിടെ അവൾ ഒരു ഹാൻഡ് ബാഗുമായി നില്കുന്നത് കണ്ടു, ലോഹിത് അവളുടെ അടുത്തേക്ക് നടന്നു.
“അല്ല ഡ്രസ്സ് ഒക്കെ മാറ്റി എങ്ങോട്ടാ. വീട്ടിലേക്ക് പോവാനൊ…” അവൻ ചോദിച്ചു.
“അല്ല അതുപിന്നെ ഞാൻ…” അവൾ മടിച്ച് മറുപടി പറഞ്ഞ് തുടങ്ങി.
“എനിക്ക് അറിയാം നിനക്ക് ഇപ്പോഴും എന്നോട് ചെറിയ ദേഷ്യം ഉണ്ട് എന്ന്, ഞാൻ അന്ന് ബീച്ചിൽ വെച്ച് പറഞ്ഞത് കുറച്ച് കൂടിപ്പോയി, നീ എന്നോട് ക്ഷെമിക്കണം. അപ്പോഴത്തെ ഒരു ദേഷ്യം… മനസ്സിലാവുന്നുണ്ടലൊ നിനക്ക് അല്ലെ” അവൻ ചോദിച്ചു.
“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…” അവൾ മറുവപ്പടി കൊടുത്തു. അവളുടെ മുഖത്ത് ആകെ സംശയവും പേടിയും ഉണ്ടായിരുന്നു.
“എന്ന അത് വിട്… അല്ല ഒറ്റക്ക് ആണോ പോവുന്നെ, ഞാനും സമീറും ഇപ്പൊ ഇറങ്ങും, നിന്നെ എവിടെയാണ് എന്നവെച്ച ഇറക്കി തരാം…” അവൻ പറഞ്ഞു.
“അല്ല ഈ ഹൃതിക്…” അവൾ ചോദിച്ചു.
“ഓഹ്… അവനെയും കൂട്ടാം പോരെ, നീ ഉള്ളിലേക്ക് വായോ” എന്നും പറഞ്ഞ് ഹൃതിക് അവളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവൻ ആയിരുന്നു മുന്നിൽ പോയത്, വാതിൽ തുറന്നതും അവൻ അവരോട് സംസാരിച്ച് തുടങ്ങി.
“എന്തിനാടാ ഇവളെ ഇവിടുന്നെ ഒറ്റക്ക് വിടുന്നത്. ബസ് സ്റ്റോപ്പ് വരെ എങ്കിലും ഒന്ന് കൊണ്ടാക്കി കൂടെ” എല്ലാവരെയും നോക്കി ലോഹിത് പറഞ്ഞു.