(ദിവസങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് തുടങ്ങുന്ന ദിവസം)
(ഹിന്ദിയിലും ഇംഗ്ലീഷും ഒക്കെ ആയിട്ട് ആണ് ക്ലാസ് എടുകാർ, ഇവിടെ മലയാളത്തിൽ എഴുതാം)
ലോഹിതും സമീറും ഒരുമിച്ച് ഇരിക്കുന്നു, ഹൃതിക് കുറച്ച് അപ്പുറത് ആ പഞ്ചാബി കുട്ടിയുടെ കൂടെയും.
“ഇങ്ങനെ ആണ് അപ്പൊ നിങ്ങളുടെ സെക്കന്റ് ഇയർ മൊത്തത്തിൽ ഉണ്ടാവുക. ഫസ്റ്റ് 2 മാസം ക്ലാസ്, പിന്നെ ഇന്റേൺഷിപ് അത് കഴിഞ്ഞാ എക്സാം. നോട്ട് ഇന്റേൺഷിപ്പിന് പോയാൽ നിങ്ങളുടെ ഫൈനൽ ഇന്റർവ്യൂവിന് ഗുണം ചെയ്യും” ക്ലാസ് എടുത്തുകൊണ്ടിരുന്ന സർ പറഞ്ഞു. ഇതേ സമയം പിന്നിലൂടെ ഹൃതിക് ആരും കാണാതെ തന്ടെ കൂട്ടുകാരുടെ അടുത്തേക്ക് സീറ്റ് മാറുക ആയിരുന്നു.
“കുറച്ച് അങ്ങോട്ട് നീങ്ങി ഇരിക്കട”
“എന്താണാവോ ഈ വഴി ഒക്കെ…” സമീർ അവനോട് ചോദിച്ചു.
“അവളുടെ കൊന്നയാടി കേട്ട് കേട്ട് തല ഒക്കെ… എടാ കുറച്ചും കൂടി നീങ്ങി ഇരിക്കട” ഹൃതിക് പറഞ്ഞു.
“അങ്ങോട്ട് നീങ്ങി ഇരിക്കട കുട്ടി പിശാശ്ശെ…” സമീർ ലോഹിതനോട് പറഞ്ഞു. ഇത് പറഞ്ഞതും മൂന്ന് പേരും പെട്ടന്ന് ചിരിച്ച് പോയി.
“മെയ് ഐ കം ഇൻ സർ” വാതിൽക്കൽ ചുരിദാർ ഇട്ട് ഒരു കുട്ടി വന്ന ചോദിച്ചു. അന്ന് പബ്ബിൽ വെച്ച് കണ്ട് കുട്ടി ആയിരുന്നു അത്. ഇവൾ കൊള്ളാം എന്ന അർത്ഥത്തിൽ സമീർ സ്പ്രെഷൻ ഇട്ട് ഹൃതികിനെ നോക്കി, പക്ഷെ അവൻ ഇതൊന്നും ശ്രേധികാതെ ജനൽ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു.
“ഈ ഹയർ കഴിഞ്ഞാലോ, ഇയാൾ ആദ്യമായിട്ടാണ് അല്ലെ ക്യാമ്പസ്സിൽ. ഫസ്റ്റ് ഇയർ ഡിസ്റ്റൻസ് ആയിട്ട് പഠിച്ചിട്ട്… പേര് എന്താണ്” സർ ചോദിച്ചു.