പെണ്ണ് വളയും നാട്
Pennu Valayum Naadu | Author : PSK
ഇത് എന്റെ ആദ്യത്തെ കഥ ആണ്… ഒരു ഫാന്റസി ബേസ്ഡ് കഥ ആണ്.. അപ്പോൾ ആ രീതിയിൽ വായിക്കുക… ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെറ്റ് കുറ്റങ്ങൾ കാണും ക്ഷേമിക്കണം … തുടക്കമേ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്… എല്ലാം പിന്നാലെ വരും … ക്ഷമ മുഖ്യം ബിഗിലെ….😎
********
ഞാൻ ഇന്ന് എല്ലാ ബന്ധത്തിൽ നിന്നും മുക്തിയായി . ഇനി തലയിൽ കാച്ചിയ എണ്ണ ഇട്ടു തരാൻ , കുറ്റങ്ങൾ ചെയ്യുമ്പോൾ ശാകരിക്കാനും , നേരം പുലരുമ്പോൾ വിളിച്ചു ഉണർത്താനും ഇനി അമ്മ ഇല്ല.
ആ സത്യം ഞാൻ മനസിലാക്കി . അയൽക്കാർ വന്നു ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.
അമ്മയുടെ ചിതയിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ് . ഒന്ന് കൂടെ ഇരുന്നു സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല .
മുറ്റത്തു തിണ്ണ മേൽ ഇരുന്ന് ചിതയെ നോക്കി . എല്ലാം ആയിരുന്ന എന്റെ അമ്മ ഇന്ന് ഒരു പിടി ചാരം .
അല്ലങ്കിലും അങ്ങനെ ആണെല്ലോ നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല . എല്ലാവര്ക്കും അങ്ങനെ ആണ് .
എന്റെ ചിന്തയെ കീറി മുറിച്ചു ഒരു എന്റെ മുന്നിലേക്ക് നീക്കിയ ഒരു കവർ ആണ് കണ്ടത്.
അത് എന്റെ മുന്നിലേക്ക് നീട്ടി വച്ചു രോമവൃതം ആയ കൈ ഞാൻ മുകളിലേക്ക് മുഖം നോക്കി .
മീശയും താടിയും മുടിയും വളർത്തിയ രൂപം .
പെട്ടന്ന് അതൊരു ഞെട്ടൽ ഉണ്ടാക്കി .
,,,,,, ഭ്രാന്തൻ,,,,,,,, ഭ്രാന്തൻ ജോസഫ്,,,,,,,,,,,,, എന്റെ മനസ്സിൽ ആ പേര് വന്നു,,,,
എന്റെ ഞെട്ടൽ കണ്ടട്ടോ എന്തോ . അയാൾ കവർ എന്റെ അരികിൽ വച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
അയാൾ പോകുന്നത് ഒരു അതിശയത്തോടെ ആണ് ഞാൻ നോക്കി നിന്നത്.